Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
കേരളത്തിലെ വാഹന രജിസ്‌ട്രേഷൻ

കേരളം അടിസ്ഥാന പരമായി രൂപീകരിച്ചത് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടു രാജ്യങ്ങൾ ചേർത്താണ് .
1950 വരെ ട്രാവൻകൂർ TRV (നമ്പർ ) എന്ന പാറ്റേൺ ആണ് തിരുവതാംകൂറിൽ ഉപയോഗിച്ചിരുന്നത് ..
കൊച്ചിയിൽ കൊച്ചിൻ സ്റ്റേറ്റ് എന്ന് അർഥം വരുന്ന CS (നമ്പർ) എന്ന പാറ്റേണും ഉപയോഗിച്ചു.
കൊച്ചിയും തിരുവിതാംകൂറും ചേർത്ത് പിന്നീട് തിരുകൊച്ചി ഉണ്ടാക്കിയപ്പോൾ നമ്പർ പ്ലേറ്റിൽ ചെറിയ മാറ്റം വന്നു

TCT - Travancore Cochin Trivandrum
TCQ - Travancore Cochin Quilon
TCK - Travancore Cochin Kottayam
TCR - Travancore Cochin Trissur

എന്നിവയായിരുന്നു അവ ..
പിന്നീട് മലബാർ ചേർത്ത് കേരളം ആക്കിയപ്പോൾ ഈ നമ്പർ പ്ലേറ്റ് വീണ്ടും മാറ്റി

KLT - Trivandrum
KLQ - Kollam
KLK - Kottayam
KLR - Thrissur

എന്നിങ്ങനെയാക്കി.
1957 ഇൽ 4 ജില്ലാ കൂടി രൂപീകരിച്ചപ്പോൾ 4 പുതിയ സീരീസ് കൂടി വന്നു
KLA(Alappuzha)
KLP(Palakkad)
KLD(Kozhikode)
KLC(Kannur)
1958 ഇൽ എറണാകുളം രൂപീകരിച്ചപ്പോൾ -KLEയും
69 ൽ മലപ്പുറത്തിനായി -KLM
1972 ൽ KLI (ഇടുക്കി)
1980 ൽ KLW (വയനാട്)
1982 ൽ KLB (പത്തനംതിട്ട)
1984 ൽKLS (കാസറകോഡ്)
എന്നിങ്ങനെ സീരീസ് രൂപികരിച്ചു
KLX KSRTC ബസിനും നൽകി .

ഓരോ വാഹന രജിസ്ട്രേഷനും 3 അക്ഷരവും 1 മുതൽ 9999 വരെയുള്ള സംഖ്യകളും ഉൾക്കൊള്ളുന്നു. ഉദാഹരണത്തിന്, KBT 9999, ഇവിടെ 'K' കേരളത്തിന്റെ സ്റ്റേറ്റ് കോഡിനെ സൂചിപ്പിക്കുന്നു, 'B' എന്നത് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ച ഒരു ശ്രേണിയെ സൂചിപ്പിക്കുന്നു , 'T' എന്നത് തിരുവനന്തപുരത്തിന്റെ ജില്ലാ കോഡിനെ സൂചിപ്പിക്കുന്നു.
കേരളത്തിലുടനീളമുള്ള വിവിധ.ജില്ലകൾക്കു ണ്ടായിരുന്നഅക്ഷരങ്ങൾ ചുവടെ നൽകുന്നു

തിരുവനന്തപുരം - T and V
കൊല്ലം - Q and U
പത്തനംതിട്ട - B
ആലപ്പുഴ - A and Y
കോട്ടയം - K and O
ഇടുക്കി - I
എറണാകുളും - E and F
തൃശൂർ - H and R
പാലക്കാട് - P and G
മലപ്പുറം - M and L
കോഴിക്കോട് - Z and D
വയനാട് - W
കണ്ണൂർ - C and N
കാസറഗോഡ് - S

ഈ രീതി 1989 വരെ തുടർന്നു ആ വർഷം നമ്പറുകളും ഉൾപ്പെടുത്തിയ KL (1 to 15 ) എന്ന പുതിയ സീരീസ് കൊണ്ടുവന്നു

KL01 മുതൽ KL14 വരെ ഓരോ ജില്ലകൾക്കും, KLX ന് പകരം ആയി KL 15 KSRTC ക്കും നൽകി .

2002 ൽ സർക്കാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് പുതിയ സീരീസ് കൊണ്ടുവന്നു

KL-16(Attingal)
KL-17(moovattupuzha)
KL-18(vadakara)
ആയിരുന്നു അവ .

2006 ജൂലൈ ൽ ആവശ്യം മാനിച്ചു ജില്ലാതസ്ഥാനത്തല്ലാതെ ബാക്കി RTO ഓഫീസുകൾക്കും പ്രത്യേകം സീരീസ് നൽകി KL 60 വരെ നീട്ടി.ഇപ്പോൾ 86 വരെ ഉണ്ട്

2011 ആയപ്പോൾ എല്ലാം ഒന്ന് കൂടി അടുക്കി RTO ഓഫീസുകൾ ക്രമപ്പെടുത്തി പുതിയ സീരീസ് ഇറക്കിഅതാണ് എപ്പോൾ ഉപയോഗിക്കുന്നത്
സീരീസ് താഴെ കൊടുക്കുന്നു

KL-01 Thiruvananthapuram
KL-02 Kollam
KL-03 Pathanamthitta
KL-04 Alapuzha
KL-05 Kottayam
KL-06 Idukki
KL-07 Ernakulam
KL-08 Thrissur
KL-09 Palakkad
KL-10 Malappuram
KL-11 Kozhikkode
KL-12 Wayanad
KL-13 Kannur
KL-14 Kasargod
KL-15 K.S.R.T.C
KL-16 Attingal
KL-17 Muvattupuzha
KL-18 Vadakara
Sub Regional Transport Offices
KL-19 Parassala, Thiruvananthapuram
KL-20 Neyyattinkara, Thiruvananthapuram
KL-21 Nedumangad, Thiruvananthapuram
KL-22 Kazhakuttam, Thiruvananthapuram
KL-23 Karunagappally, Kollam
KL-24 Kottarakara, Kollam
KL-25 Punalur, Kollam
KL-26 Adoor, Pathanamthitta
KL-27 Thiruvalla, Pathanamthitta
KL-28 Mallappally, Pathanamthitta
KL-29 Kayamkulam, Alappuzha
KL-30 Chengannur, Alappuzha
KL-31 Mavelikkara, Alappuzha
KL-32 Cherthala, Alappuzha
KL-33 Changanassery, Kottayam
KL-34 Kanjirappally, Kottayam
KL-35 Palai, Kottayam
KL-36 Vaikom, Kottayam
KL-37 Vandiperiyar, Idukki
KL-38 Thodupuzha, Idukki
KL-39 Thripunithura, Ernakulam
KL-40 Perumbavoor, Ernakulam
KL-41 Aluva, Ernakulam
KL-42 North Paravoor, Ernakulam
KL-43 Mattanchery, Ernakulam
KL-44 Kothamangalam, Ernakulam
KL-45 Irinjalakuda, Thrissur
KL-46 Guruvayur, Thrissur
KL-47 Kodungallur, Thrissur
KL-48 Wadakkanchery, Thrissur
KL-49 Alathur, Palakkad
KL-50 Mannarkkad, Palakkad
KL-51 Ottappalam, Palakkad
KL-52 Pattambi, Palakkad
KL-53 Perinthalmanna, Malappuram
KL-54 Ponnani, Malappuram
KL-55 Thirur, Malappuram
KL-56 Koilnady, Kozhikkode
KL-57 Koduvally, Kozhikkode
KL-58 Thalassery, Kannur
KL-59 Thaliparamba, Kannur
KL-60 Kanhangad, Kasargod
KL-61 Kunnathur, Kollam
KL-62 Ranni, Pathanamthitta
KL-63 Angamali, Ernakulam
KL-64 Chalakkudy, Thrissur
KL-65 Thirurangadi, Malappuram
KL-66 Kuttanadu, Alapuzha
KL-67 Uzhavoor, Kottayam
KL-68 Devikulam, Idukki
KL-69 Udubanchola, Idukki
KL-70 Chittur, Palakkad
KL-71 Nilambur, Malappuram
KL-72 Mananthavady, Wayanad
KL-73 Sulthanbathery, വയനാട്
KL-74 Kattakkada,
KL-75 Thriprayar, Thrissur
KL-76 Nanmanda ,Kozhikode
KL-77 Perambra , Kozhikode
KL-78 Iritty, Kannur
KL-79 Vellarikundu, Kasargod
KL-80 Pathanapuram Kollam
KL-81 Varkala Thiruvananthapuram
KL-82 Chadayamanga Kollam
KL-83 Konni Pathanamthitta
KL-84 Kondotty Malappuram
KL-85 Ramanattukara Kozhikode
KL-86 Payyannur
KL-87 kattappana
KL-88 Harippad

ഇവകൂടാതെ മൈസൂർ (MY ) രജിസ്റ്റർ ചെയ്തതും മദ്രാസ് (MD ) രജിസ്റ്റർ ചെയ്ത വണ്ടികളും കേരളത്തിൽ ഉണ്ടായിരുന്നു . പൊതുവെ കാണാറുള്ള സീരീസ് ആണ് താഴെ കൊടുക്കുന്നത്

MY - Mysore State
MYA - MYA WAS FIRST PRIVATE REGISTRATION THEN LATER TO COMMERCIAL
MYB - Bangalore from 1945
MYC - Chikmaglur
MYD - Commercial Vehicles
MYE - Karwar
MYF - State Road Transport
MYG - Mangalore, post MYX series
MYH - Hassan
MYI - No information
MYJ - Bijapur
MYK - Kolar
MYL - Belgaum
MYM - Mysore
MYN - Mandya
MYO - Bangalore
MYP - Gulbarga
MYQ - Bangalore
MYR - Raichur
MYS - Shimoga
MYT - Tumkur
MYU - Chitradurga
MYV - Bangalore
MYW - Dharward
MYX - Mangalore
MYY - Bellary
MYZ - Coorg (Kodagu)

1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇപ്പോഴത്തെ സീരീസ് നിലവിൽ വരികയും പഴയ സീരീസ് നിർത്തുകയും ചെയ്‌തെങ്കിലും എപ്പോഴും ഉപയോഗിക്കുന്നു
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®