Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
മയ്യിത്ത് നമസ്കാരം പൂർണ്ണ രൂപം

നിയ്യത്ത്


اُصَلِّي فَرْضَ عَلَى هَاذَ الْمَيِّتِ لِلَّهِ تَعَالَى

ഉസല്ലീ ഫര്‍ള അലാ ഹാദല്‍ മയ്യിത്തി ലില്ലാഹിത്തആലാ

ഈ മയ്യിത്തിന്റെ മേല്‍ നിര്‍വഹിക്കപ്പെടേണ്ട ഫര്‍ളായ നിസ്‍കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിര്‍വഹിക്കുന്നു
തക്ബീറത്തുൽ ഇഹ്‌റാം

നിയ്യത്ത് ചെയ്ത് ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തി വിരലുകള്‍ വിടര്‍ത്തുകയും കൈവെള്ളകള്‍ ഖിബലക്ക് നേരെ തിരിക്കുകയും ചെയ്തു കൊണ്ട് الله أكبر ( അള്ളാഹു അക്ബര്‍) എന്ന് പറഞ്ഞു കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുക.


ഇതിനാണ് തക്ബീര്ത്തുല്‍ ഇഹ്റാം എന്ന് പറയുന്നത്. തക്ബീര്‍ ചൊല്ലിയത്തിനു ശേഷം കൈകള്‍ താഴ്ത്തി വലതു കൈകൊണ്ട് ഇടതു കയ്യിന്‍റെ മണിബന്ധം പിടിച്ച് നെഞ്ചിനും പോക്കിളിനും ഇടയിലായി വെക്കുക. ഇതാണ് നിസ്കാരത്തിലെ കൈകേട്ടാല്‍ തക്ബീര്‍ ചൊല്ലി കൈകെട്ടി കഴിഞ്ഞാല്‍ പിന്നെ ദുആ ഉല്‍ ഇഫ്തിതാഹ് (പ്രാരംഭപ്രാര്‍ത്ഥന) ചൊല്ലുക. ഈ സമയത്തെല്ലാം സുജൂദ് ചെയ്യേണ്ട സ്ഥാനത്തേക്കാണ് നോക്കേണ്ടത്.
ഫാത്തിഹ

അഊദുബില്ലാഹി മിനശ്ശൈത്ത്വാനിര്‍റജീം
أعوذ بالله من الشيطان الرجيم
(ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണംതേടുന്നു) എന്ന് ഓതി ശേഷം ഫാതിഹ അധ്യായം ഓതുക. ബിസ്മി ഫാതിഹയുടെ ഭാഗമായതിനാല്‍ അതും ഓതേണ്ടതാണ്. ഓരോ മുസ്ലിമും ഇമാമോ മഅ്മൂമോ ആയി നില്‍ക്കുകയാണെങ്കില്‍ പോലും നിസ്‌ക്കാരത്തില്‍ കണിശമായും പാരായണം ചെയ്യേണ്ട അദ്ധ്യായം കൂടിയാണ് ഫാതിഹ. ”ഫാതിഹ ഓതാത്തവന് നിസ്‌ക്കാരം ഇല്ല” എന്ന ഹദീസ് ആണ് ഇതിന് തെളിവ്. അതിനാല്‍ ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഫാതിഹ: ഫാതിഹ ഉള്‍പ്പെടെ എപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പിശാചില്‍ നിന്ന് കാവല്‍ തേടുന്ന അഊദു ഓതുന്നത് നല്ലതാണ്.
അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീംശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു എന്നാണ് അതിന്റെ അര്‍ത്ഥം
(ഫഇദാ ഖറഅ്തല്‍ ഖുര്‍ആന ഫസ്തഇദ് ബില്ലാഹി മിനശ്ശൈത്വാനി ര്‍റജീം)നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുവെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് കാവല്‍ തേടുവീന്‍ (അന്നഹ്ല്‍ 98)
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ۞ ٱلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
۞ ٱلرَّحْمَٰنِ ٱلرَّحِيمِ۞ مٰالِكِ يَوْمِ ٱلدِّينِ۞ إِيَّاكَ نَعْبُدُ وَإِيَّاكَنَسْتَعِينُ۞ ٱهْدِنَا الصِّرَاطَ ٱلْمُسْتَقِيمَ۞ صِرَاطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ۞ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّين

ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം.അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീ.അര്‍റഹ്മാനിര്‍റഹീം*മാലികി യൗമിദ്ദീ.ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈ.ഇഹ്ദിന സ്സ്വിറാത്വല്‍ മുസ്തഖീം.സ്വിറാത്വല്ലദീന അന്‍അംത അലൈഹിം.ഗൈരില്‍ മഗ്ദൂബി അലൈഹിം വല ദ്ദ്വാല്ലീ.ആമീന്‍

(അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. അവന്‍ പരമ കാരുണ്ണികനും കരുണാനിധിയുമാണ്. പ്രതിഫല ദിനത്തിന്‍റെ ഉടമസ്ഥനാണ്. (അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ! നിന്‍റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്‍റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍ (അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!)
2ആം തക്ബീർ ചെല്ലി കൈ കെട്ടുക


ശേഷം ഇബ്രാഹിമീയ സ്വലാത്ത് ചെല്ലുക

الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദ് വഅലാ ആലി മുഹമ്മദ് കമാ ബാറക്ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്റാഹീം ഇന്നക ഹമീദുന്‍ മജീദ്.

(അര്‍ത്ഥം: അല്ലാഹുവേ... നിന്റെ അനുഗ്രഹം സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ, (സയ്യദിനാ ഇബ്രാഹീമിനേയും കുടുംബാദികളേയും നീ അനുഗ്രഹിച്ചത് പോലെ) തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍. അല്ലാഹുവേ.. നിന്റെ ബര്‍കത്ത് സയ്യദിനാ മുഹമ്മദിനും കുടുംബാദികളുടെ മേലും നീ ചൊരിയേണമേ (സയ്യദിനാ ഇബ്രാഹീമിനും കുടുംബാദികള്‍കും നീ ബര്‍ക്കത്ത് ചൈതത് പോലെ)തീര്‍ച്ചായും നീ മാത്രമാണ് മഹോന്നതനായ സ്തുത്യര്‍ഹന്‍)
3ആം തക്ബീർ ചെല്ലി കൈ കെട്ടുക


ശേഷം മയ്യിത്ത്ന് വേണ്ടി ദുആ ചെയ്യുക

اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ

അല്ലാഹുമ്മഗ്ഫിര്‍ലഹൂ വര്‍ഹംഹു വഅഫു അന്‍ഹു വഅക്‍രിം നുസുലഹു വവസ്സിഅ മദ്ഖലഹു വഅഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബറദി വനഖിഹീ മിനല്‍ഖതായാ കമാ യുനക്ക്വസ്സൌബുല്‍അബ്‍യളു മിനദ്ദനസി വഅബ്‍ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹീ വഅഹ്‍ലന്‍ ഖൈറന്‍ മിന്‍ അഹ്‍ലിഹീ വസൌജന്‍ ഖൈറന്‍ മിന്‍ സൌജിഹീ വഅദ്‍ഖില്‍ഹുല്‍ജന്നത്ത വഅഇദ്ഹൂ മിന്‍ അദാബില്‍ കബരി വഫിത്‍നതിഹീ വമിന്‍ അദാബിന്നാര്‍ .

(അര്‍ത്ഥം: അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കുകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ഇയാളുടെ ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ.സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്‍കേണമേ, ഇയാളെ സ്വര്‍ഗ്ഗത്തില്‍ കടത്തുകയും കബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചൈയ്യണേമേ
4ആം തക്ബീർ ചെല്ലി കൈ കെട്ടുക


ശേഷം എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക

اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ وَغْفِرْلَنَا وَلَهُ رَبَّنَا اَتِنَا فِي الدُّنْياَ حَسَنَتً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَبَ النَّارِ

അല്ലാഹുമ്മ ലാ തുഹര്രിംമ്‍നാ അജ്റഹൂ വലാ തഫ്‍തിന്നാ ബഅദഹൂ വഗ്ഫിര്‍ലനാ വലഹൂ. റബ്ബനാ ആതിനാ ഫിദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വക്വിനാ അദാബന്നാര്‍.

(അര്‍ത്ഥം: അല്ലാഹുവേ ഞങ്ങളെ നീ ഇതിന്റെ പ്രതിഫലത്തില്‍ നിന്നും തടയപ്പെട്ടവരാക്കല്ലേ, അദ്ധേഹത്തിന് ശേഷം നാശത്തിലകപ്പെട്ടവരുമാക്കല്ലേ...അയാള്‍കും ഞങ്ങള്‍കും നീ പൊറുത്ത് തരികയും ചൈയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ... ഞങ്ങള്‍ക് നീ ഇഹലോകത്തെ ഗുണങ്ങളേയും പരലോകത്തെ ഗുണങ്ങളേയും നല്‍കേണമേ
ശേഷം സലാം വീട്ടൽ


അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ്

എന്ന് ചൊല്ലി വലത്തോട്ട് തലതിരിക്കുക.
വീണ്ടും

അസ്സലാമുഅലൈകും വറഹ് മത്തുല്ലാഹ്

എന്ന് ചൊല്ലി തന്റെ ഇടതുവശത്തേക്ക് തല തിരിക്കുക.
ഇതോടെ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയായി.
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®