🕋ചെറിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ടു റക്അത്തായി അള്ളാഹു തആലാക്ക് വേണ്ടി അദാആയി ഞാൻ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്യുക
നിസ്കാരത്തിന്റെ രൂപം :-
⭕️ പെരുന്നാൾ നിസ്കാരം രണ്ട് റക്അത്തായി നിസ്കരിക്കുന്നു. ഒന്നാമത്തെ റക്അത്തിൽ ദുആഉല്‍ ഇഫ്തിതാഹിന് ശേഷം അഊദു ഓതുന്നതിന് മുമ്പായി ഏഴ് പ്രാവിശ്യം കൈ കൾ ഉയർത്തി ഉറക്കെ തക്ബീർ ചെല്ലുക
⭕️ രണ്ടാമത്തെ റകഅത്തില്‍ സുജുദില്‍ നിന്ന് ഉയര്‍ന്ന് അഊദുവില്‍ പ്രവേശിക്കുന്നതിന് മുമ്പ് അഞ്ച് പ്രാവിശ്വവും കൈ ഉയര്‍ത്തി ഉറക്കെ തകബിര്‍ ചൊല്ലുക
⭕️ ഓരോ തക്ബിറുകള്‍ക്കിടയിലും
⭕️ മറവി കൊണ്ടോ മറ്റോ നിസ്‌കാരത്തിലെ അധികമായി ചൊല്ലേണ്ട തക്ബിര്‍ മുഴുവനായോ ദാഗികമായോ നഷപെട്ടാല്‍ അത് കൊണ്ട് നിസ്‌കാരം ബാത്തിലാകുകമയില്ല. സഹ്വിന്റെ സുജുദ് ചെയ്യേണ്ടതുമില്ല
⭕️ ഒന്നാമത്തെ റക്‌അത്തില്‍ സുറത്തുല്‍ ഖാഫോ അല്ലെങ്കില്‍ സുറത്തുല്‍ അഅ്ലയോ (سَبْحِ اسم رَيِكَ الأَغْلّ)പാരായണം ചെയ്യുക. രണ്ടാമത്തെ റകഅത്തില്‍ സൂറത്തുല്‍ ഖമറോ അല്ലെങ്കില്‍ സുറത്തുല്‍ ഗ്വാഷിയയോ(هَلْ أتاكَ حَدِيتٌ الْعَاشِيَةُ )പാരായണം ചെയ്യുക
⭕️ നിസ്കാരം കഴിഞ്ഞ ശേഷം രണ്ട് ഖുതുബ നിര്‍വ്വഹിക്കുക, താഴെ നല്‍കപെട്ടതോ മറ്റു അനുയോജ്യമായ ഖുതുബയോ നിര്‍വഹിക്കാവുന്നതാണ്.
⭕️ ഒന്നാമത്തെ ഖുതുബ ഒമ്പത് തക്ബീര്‍ കൊണ്ടും രണ്ടാമത്തെ ഖുതുബ ഏഴ് തകബിറ് കൊണ്ടുമാണ് തുടങ്ങേണ്ടത്