Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
പ്രണയവും വിവാഹവും

1).ഒരു മുസ്ലിം യുവാവിന് ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ ജൂത സ്ത്രീയെയോ വിവാഹം കഴിക്കുന്നതിൽ തെറ്റില്ല എന്നത് ശരിയാണോ..? അതുപോലെ അന്യമത സ്ത്രീയെ അവൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവളെ വിവാഹം കഴിച്ച് അവൾക്കൊരു നല്ല ജീവിതം കൊടുകുന്നത് തെറ്റാണോ...?
(മറുപടി നൽകിയത് അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ)
ഉത്തരം. മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കൽ അനുവദിച്ചിട്ടുള്ളൂ . ശുദ്ധ കിതാബിയ്യത് എന്നാല് അവളുടെ മാതാവും പിതാവും കിതാബിയ്യ് ആയിരിക്കണം . കിതാബിയ്യത് അഥവാ ക്രിസ്ത്യൻ - ജൂത സ്ത്രീകളെ വിവാഹം കഴിക്കാൻ വീണ്ടുമുണ്ട് നിബന്ധനകൾ . കിതാബിയ്യത് രണ്ടു വിഭാഗമാണ് . ഇസ്റാഈലിയ്യതും ( യഅ്ബൂബ് നബി ( അ ) മിന്റെ പരമ്പരയിൽപെട്ടവര് ) ഇസ്റാഈലിയ്യത് അല്ലാത്തവളും . ഇസ്റാഈലിയ്യതാണെങ്കില് ആ സ്ത്രീയുടെ പൂർവ്വപിതാക്കളിലൊരാളും ഈ സ്ത്രീയുടെ മതത്തില് പ്രവേശിച്ചത് ആ മതം ദുര്ബലപ്പെട്ടതിനു ശേഷമായിരുന്നുവെന്ന് ഉറപ്പുണ്ടാകരുത് . അഥവാ ജൂത സ്ത്രീയുടെ പിതാമഹന്മാരിലെ ആദ്യത്തവൻ ജൂത മതത്തിൽ ചേർന്നത് ഈസ ( അ ) മിന്റെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാകരുത് . അതു പോലെ ക്രിസ്ത്യന് സ്ത്രീയുടെ പിതാമഹാന്മാരിലെ ആദ്യത്തവന് ക്രിസ്തുമതത്തില് പ്രവേശിക്കുന്നത് നബി ( സ ) യുടെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാവരുത് . ഇസ്റാഈലിയ്യത് അല്ലാത്ത സ്ത്രീ ആണെങ്കില് അവളുടെ ആദ്യപിതാമഹൻ ഇവളുടെ ദീനില് പ്രവേശിച്ചത് അത് ദുര്ബലമാവുന്നതിനു മുമ്പാണെന്ന് ഉറപ്പുണ്ടാവണം . ഈ നിബന്ധനകളോടെ ജൂത - ക്രിസ്ത്യന് സ്ത്രീകളെ വിവാഹം കഴിക്കുന്നത് കറാഹത് ആകുന്നു . ഈ നിബന്ധനകളില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കല് ശരിയാവുകയില്ല . എന്നാല് ജൂത - ക്രിസ്ത്യന് അല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കൽ അനുവദനീയമല്ല . ആ വിവാഹം ശരിയാവുകയുമില്ല .

2). ലൗ കല്യാണത്തിനേ കുറിച്ച് ഇസ്ലാമികമായി ഒന്ന് വിവരിക്കാമോ..?
(മറുപടി നൽകിയത് അബ്ദുൽ മജീദ് ഹുദവി)
ഉത്തരം. സ്നേഹം എന്നത് പ്രവൃത്തിയല്ല , മറിച്ച് മനസ്സില് സ്വയം ഉണ്ടാവുന്നതാണ് . നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ , ഒരു പുരുഷന്റെ കണ്ണ് ഒരു സ്ത്രീയില് അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയില് തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില് തെറ്റില്ല. നിഷിദ്ധമായ കാര്യങ്ങള് വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല . എന്നാല് നിഷിദ്ധമായ കാര്യങ്ങള് കടന്നുവന്നാല് അത് നിഷിദ്ധവുമാണ് . ഇമാം ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്യുന്ന ഒരു ഹദീസില് ഇങ്ങനെ കാണാം , പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര്ക്ക് നികാഹ് പോലെ ( പ്രതിവിധിയായി ) മറ്റൊന്നും ഞാന് കാണുന്നില്ല . നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാല് നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത് . വിവിധ കാരണങ്ങളാല് അത് സാധ്യമാവാതെ വന്നാല് , എത്രയും വേഗം ആ സ്നേഹചിന്ത മനസ്സില് നിന്ന് നീക്കാന് ശ്രമിക്കേണ്ടതാവണം , അല്ലാത്ത പക്ഷം , ആരാധനാകാര്യങ്ങളിലും മറ്റു ഭൌതികജീവിതത്തിലുമെല്ലാം അതിന്റെ പ്രതിഫലനങ്ങള് ഉണ്ടായിക്കൊണ്ടിരിക്കും , അതൊന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മാത്രമല്ല , അതിലൂടെ ആ സ്നേഹം തെറ്റായി മാറുകയും ചെയ്യും .
സ്നേഹവിവാഹങ്ങള് പലതും അവസാനം പരാജയത്തില് കലാശിക്കുന്നു എന്നതും പ്രത്യേകം ഓര്ക്കേണ്ടതാണ് . രക്ഷിതാക്കളുടെയോ മറ്റു ഗുണകാംക്ഷികളുടെയോ ഉപദേശ നിര്ദ്ദേശങ്ങളൊന്നും വകവെക്കാതെ സ്നേഹിച്ചുപോയ പെണ്ണിന്റെയോ ആണിന്റെയോ കൂടെ പോകുന്നത് പലപ്പോഴും ആപത്തിലേക്കും അപകടത്തിലേക്കുമാണെന്ന് ആ പ്രായത്തില് പലരും മനസ്സിലാക്കുന്നില്ല , എല്ലാം തിരിച്ചറിയുമ്പോഴേക്ക് സമയം വൈകുകയും ചെയ്യുന്നു . കന്യകയായ സ്ത്രീയെ അവളുടെ സമ്മതം പോലുമില്ലാതെ അനുയോജ്യരായവര്ക്ക് വിവാഹം കഴിച്ചുകൊടുക്കാന് പിതാവിനും വല്യൂപ്പക്കും അധികാരമുണ്ടെന്ന് പരിശുദ്ധ ശരീഅത് പറയുന്നത് പോലും , അവര് വിവേകപൂര്വ്വം എടുക്കുന്ന തീരുമാനങ്ങളായിരിക്കും ആ പ്രായത്തിലെ കുട്ടിയുടെ അപക്വമായ തീരുമാനങ്ങളേക്കാള് ഗുണകരമെന്നതിനാലാണ്.
അന്യസ്ത്രീ പുരുഷന്മാര് തമ്മിലുള്ള മെസേജ് - ചാറ്റിംഗ് പോലോത്തവ ഹറാം തന്നെയാണ് . ഗൌരവമായ ആശയക്കൈമാറ്റത്തിന് വേണ്ടി തുടങ്ങിയാല് പോലും പതുക്കെപ്പതുക്കെ അത് നിഷിദ്ധമായ ചിന്തകളിലേക്കും വിചാരങ്ങളിലേക്കും സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നതില് യാതൊരു സംശയവുമില്ല . പച്ചയായ ജീവിതത്തിലെ ദുരിതപൂര്ണ്ണമായ എത്രയോ അനുഭവങ്ങള് ഇന്ന് അതിന് സാക്ഷിയാണ് . ആയതിനാല് ആ കവാടം ആദ്യമേ അടക്കേണ്ടത് നിര്ബന്ധമാണ് .

3).ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്. ഞങ്ങളുടെ രണ്ടു വീട്ടുകാരും ഈ കാര്യം നടത്താം എന്നും തീരുമാനിച്ചിരുന്നു . എന്നാൽ ഇപ്പോൾ അവളുടെ വീട്ടുകാര് ഇതിനു സമ്മതിക്കുന്നില്ല .ഈ നികാഹ് നല്ല രീതിയിൽ നടക്കാൻ എന്തെങ്കിലും വഴി (സ്വലാത്തോ ദിക്റോ) ഉണ്ടോ .ഞാൻ ഇപ്പോൾ വലിയ മനഃപ്രയാസം അനുഭവിക്കുന്നുണ്ട്. ഇതിനൊരു മാർഗ്ഗം ഉണ്ടോ..?
(മറുപടി നൽകിയത് ഉബൈദുല്ലാഹ് ഹുദവി പട്ടിക്കാട്)
ഉത്തരം. വിവാഹം എന്നത് രണ്ട് വ്യക്തികള് എന്നതിനേക്കാള് രണ്ട് കുടുംബങ്ങള് തമ്മിലുള്ള ബന്ധം എന്നാണ് . അതിനാല് കുടുംബം അംഗീകരിച്ച ബന്ധങ്ങളാണ് നല്ലത് . സൂചിപ്പിച്ച പോലെ ആദ്യം സമ്മതം മൂളുകയും പിന്നീട് എതിര്പ്പ് കാണിച്ചു എന്നുമാണ് . എന്താണ് പിന്നീട് എതിര്ക്കാനുള്ള കാരണം എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും . അസുഖം എന്താണ് എന്നറിയാതെ ചികിത്സിക്കാന് കഴിയില്ലല്ലോ.
നാം മനുഷ്യര് അല്ലാഹുവിന്റെ അടിമകളാണ് . അവന് വിധിച്ചത് തീര്ച്ചയായും നമ്മുടെ ജീവിതത്തില് ഉണ്ടാകും . ആ വിധിയെ തട്ടി നീക്കാന് അല്ലാഹുവിനോടുള്ള പ്രാര്ത്ഥനക്ക് മാത്രമേ സാധിക്കൂ . നമ്മെ കുറിച്ച് നമ്മേക്കാള് അറിയുന്നവന് അല്ലാഹുവാണ് . ഓരോ സമയത്തും നമുക്ക് ഏറ്റവും നല്ലത് എന്താണ് എന്ന് അറിയുന്നവനും ചെയ്യുന്നവനും അല്ലാഹുവാണ് . അതിനാല് അവനില് തവക്കുല് ചെയ്ത് ആത്മവിശ്വാസത്തോടെ പ്രാര്ത്ഥന നിരതനാകുക . മനഃപ്രയാസത്തിന്റെ ആവശ്യമല്ല . ദികുറുകളും ഖുര്ആനും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയും മനസ്സിനു ശാന്തി നേടിത്തരും . മനഃപ്രയാസങ്ങളില് രക്ഷപ്പെടാന് നബി ( സ ) രാവിലെയും വൈകുന്നേരവും പ്രാര്ത്ഥിക്കാന് കല്പിച്ച ദൂആയാണ് താഴെ കൊടുത്തിരിക്കുന്നത് .

اللّهُمّ إِنّي أَعوذُ بِكَ مِنَ الْهَمّ وَالْحَزَنِ، وَأَعوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَأعوذُ بِكَ مِنَ الْجُبْنِ والْبُخْلِ وَأعوذُ بِكَ مِنْ غَلَبَةِ الدّيْنِ وَقَهْرِ الرّجَال.



4).അന്യസ്ത്രീകളെ നോക്കുന്നതിന്റെ വിധി എന്താണ്? എങ്ങനെ അതിൽ നിന്ന് ഒഴിവാകാം..?
(മറുപടി നൽകിയത്.സിറാജുദ്ദീന് ഹുദവി മേൽമുറി)
ഉത്തരം.അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം നോക്കൽ ശിരീഅത് പ്രകാരം നിഷിദ്ധമാണ് . വ്യഭിചാരത്തിലേക്കെത്തിക്കുന്ന മുഴുവൻ വഴികളും അടക്കലാണ് ശരീഅത് അത് കൊണ്ടുദ്ദേശിച്ചത് . അത് ഖുര്ആനിൽ തന്നെ അല്ലാഹു കല്പിച്ചതുമാണ്.
നബിയെﷺ , സത്യവിശ്വാസികളോട് അവരുടെ കണ്ണുകൾ ചിമ്മുവാനും ജനനേന്ദ്രിയങ്ങൾ സൂക്ഷിക്കുവാനും താങ്കൾ പറയുക. (എന്നാൽ അവർ അപ്രകാരം ചെയ്യും.) അതാണ് അവർക്ക് ഏറ്റവും ശുദ്ധമായ മാർഗം . നിശ്ചയം അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞനാണ്. സത്യവിശ്വാസിനികളോടു അവ കൊണ്ട് കല്പിക്കുക(സൂറത്തുന്നൂർ 30,31.)
അനുവദനീയമല്ലാത്തതിലേക്ക് നോക്കാതിരിക്കുക , പ്രഥമ നോട്ടത്തിൽ തനിക്ക് കാണുവാൻ പാടില്ലാത്ത ആളോ വസ്തുവോ ആണെന്ന് മനസ്സിലായാൽ തുടർന്നു നോക്കാതിരിക്കുക എന്നൊക്കെയാണ് കണ്ണുകൾ ചിമ്മുക എന്നതിന്റെ സാരം. അവിചാരിതമായി ഉണ്ടാകുന്ന നോട്ടത്തെക്കുറിച്ച് ഞാന് നബിﷺ യോട് ചോദിച്ചുവെന്നും അപ്പോൾ എന്റെ ദൃഷ്ടി തിരിക്കുവാൻ അവിടന്ന് കല്പിച്ചുവെന്നും ജരീറുബ്നു അബ്ദില്ലാഹിൽബജലി(റ)പ്രസ്താവിച്ചിട്ടുണ്ട്(മുസ്ലിം). നോട്ടത്തിൽ നിന്നാണ് വ്യഭിചാരത്തിന് പ്രചോദനം ലഭിക്കുന്നത് . കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം. കേൾക്കൽ കാതിന്റെയും സംസാരിക്കൽ നാവിന്റെയും പിടിക്കൽ കൈയിന്റെയും നടക്കൽ കാലിന്റെയും വ്യഭിചാരമാണ്. ഹൃദയം മോഹിക്കുന്നു , ജനനേന്ദ്രിയം അതിനെ യാഥാർത്ഥ്യമാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു എന്നും റസൂൽﷺ അരുളിയിട്ടുണ്ട്.
അന്യ സ്ത്രീകളെ നോക്കുക മാത്രമല്ല ഏത് തെറ്റും മനുഷ്യ സഹജമാണ് . ഇത്തരം തെറ്റുകളിൽ നിന്ന് ഒഴിഞ്ഞ് നില്ക്കാനാണ് മനുഷ്യനോടുള്ള അല്ലാഹുവിന്റെ കല്പന. അല്ലാഹു പറയുന്നു : ക്ഷമയും നമസ്കാരവും കൊണ്ട് നിങ്ങൾ സഹായം തേടുക . ഭക്തന്മാരല്ലാത്തവർക്ക് അത് ( നമസ്കാര നിർവ്വഹണം ) ഭാരമേറിയതു തന്നെയാകുന്നു . ഇഹലോകത്തെ സുഖലോലുപതകൾ പുൽകാൻ മനുഷ്യന്റെ ദേഹേച്ച അവനെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴൊക്കെ അതിൽ ക്ഷമ കൈകൊള്ളുക . നല്ലത് മാത്രം സ്വീകരിക്കാൻ ശരീരത്തെ ശീലിപ്പിക്കുക . അത് പോലെ നിസ്കാരം അള്ളാഹു കല്പിച്ചത് പോലെ നിലനിറുത്തുകയും ചെയ്യുക. എന്നാൽ തെറ്റുകളിൽ നിന്ന് ഒഴിഞ്ഞ് നില്ക്കാനാവുമെന്നാണ് ഈ ആയതിന്റെ ഉദ്ദേശമെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കണ്ണ് കൊണ്ട് തെറ്റ് ചെയ്യാൻ തോന്നുമ്പോൾ കണ്ണെന്ന നിഅ്മത്തിനെ കുറിച്ച് ചിന്തിക്കുക . ആ നിഅ്മതിന് ശുക്റ് ചെയ്യണമല്ലോ . ആരു കാണുന്നില്ലെങ്കിലും അള്ളാഹു കാണുന്നുവെന്ന ചിന്തയും നില നിറുത്തുക . നന്മ ചെയ്യാനുള്ള തൌഫീഖിന് വേണ്ടി പ്രാർത്ഥിക്കുക.

5).സ്ത്രീക്ക് പുരുഷ പ്രഭാഷണം കേൾക്കാമെങ്കിൽ പുരുഷന് സ്ത്രീയുടെ പ്രഭാഷണം കേൾക്കാമോ..?
(മറുപടി നൽകിയത് സിറാജുദ്ദീൻ ഹുദവി മേൽമുറി)
ഉത്തരം. സ്ത്രീ ശബ്ദം ഔറത്തല്ല . കേൾക്കുന്നത് മൂലം ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ അവളുടെ ശബ്ദം കേൾക്കാവുന്നതാണ് . ഫിത്ന ഭയപ്പെടുകയോ ഈ ശബ്ദം കേൾക്കൽ കൊണ്ട് ആനന്ദം കൊള്ളുകയോ ചെയ്യുന്നുവെങ്കിൽ ഹറാമുമാണ്.
എന്നാൽ സ്ത്രീകൾക്ക് ഏറ്റവും നല്ലതും മറകൊണ്ട് കല്പിക്കപ്പെട്ടവളാവയത് കൊണ്ട് ആ ഉദ്ദേശത്തിനും അവൾക്കു യോജിച്ചത് അവളുടെ ശബ്ദം ആരും കേൾക്കാതിരിക്കലാണ് എന്ന് ഇമാം ശാഫിഈ(റ) ഉമ്മില് പറഞ്ഞിട്ടുണ്ട് . അന്യ പുരുഷന്മാരുടെ സാന്നിധ്യത്തിൽ സ്ത്രീ ശബ്ദം താഴ്ത്തണം. അല്ലാഹു നബി(സ)യുടെ ഭാര്യമാരെ വിളിച്ചുപറയുന്നു : നബി(സ)യുടെ ഭാര്യമാരേ , നിങ്ങൾ മറ്റു സ്ത്രീകളിൽ പെട്ട ആരെപോലെയുമല്ല , നിങ്ങൾ ഭയഭക്തി ( സൂക്ഷ്മത ) കാണിക്കുന്ന പക്ഷം . അതുകൊണ്ട് നിങ്ങൾ ( അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോൾ ) സംസാരത്തില് താഴ്ച ( സൗമ്യത ) കാണിക്കരുത് . കാരണം അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും . നിങ്ങൾ ( അവരോട് ) മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക . സ്ത്രീകളുടെ ശബ്ദം വേണ്ടത്ര സദാചാര ബോധമില്ലാത്തവരെ ആകർശിച്ചേക്കാമെന്നാണ് ഈ ആയത്തിൽ അല്ലാഹു ഉണർത്തുന്നത് .

6).ചികിത്സയിൽ അന്യ സ്ത്രീയുടെ ഔറത്ത് പുരുഷൻ കാണുന്നതിന്റെ വിധി എന്ത്..?
(മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേൽമുറി)
ഉത്തരം. ചികിത്സാവശ്യാർത്ഥം പുരുഷന്മാർക്ക് സ്ത്രീകളുടെ ഔറത് കാണാവുന്നതാണ് . പക്ഷെ താഴെ പറയുന്ന നിബന്ധനകളോടെ മാത്രമേ അനുവദനീയമാവൂ*.
*1). ഔറത് കാണേണ്ട ആവശ്യമുണ്ടായിരിക്കുക. ആവശ്യത്തിനനുസരിച്ച് മാത്രം ഔറത് വെളിവാക്കുക.
*2). യോജിച്ച സ്ത്രീ ഡോക്ടർമാർ ഇല്ലാതിരിക്കുക. ( ആദ്യം മുസ്ലിം സ്ത്രീ ഡോക്ടർ പിന്നെ മഹ്റമായ പുരുഷ ഡോക്ടർ ഇല്ലെങ്കില് അമുസ്ലിമായ സ്ത്രീ ഡോക്ടർ എന്ന രീതിയിലാണ് ചികിത്സ തേടേണ്ടത്.
*3). ഭര്ത്താവ് , മഹ്റം , വിശ്വസ്തയായ മറ്റൊരു സ്ത്രീ ഇവരിലൊരാള് അടുത്തുണ്ടായിരിക്കുക. *4)* ചികിത്സ അറിയുന്ന മുസ്ലിം പുരുഷ ഡോക്ടർമാർ ഉണ്ടായിരിക്കെ അമുസ്ലിം പുരുഷ ഡോക്ടർമാരിൽ നിന്ന് ചികിത്സ തേടാതിരിക്കുക.
*5). ഡോക്ടർ വിശ്വസ്തനായിരിക്കുക. വിശ്വസ്തനായ ഡോക്ടർ ഇല്ലെങ്കില് മാത്രമേ മറ്റുള്ളവരെ സമീപിക്കാവൂ(തുഹ്ഫ).
അമുസ്ലിംകളെക്കാൾ മുസ്ലിം ഡോക്ടര്മാരെ പരിഗണിക്കാൻ കാരണം മുസ്ലിംകളാണ് ഔറത് മറക്കേണ്ടതിന്റെ ആവശ്യകതയും മറ്റുള്ളവരുടെ മുന്നില് ഔറത് വെളിവാക്കുന്നതിന് ഇസ്ലാം കല്പ്പിച്ച ഗൌരവവും കൂടുതൽ മനസ്സിലാക്കിയത് എന്നത് കൊണ്ടാണ്. അതത്രതന്നെ അല്ലാത്തവര് മനസ്സിലാക്കിയിരിക്കാനിടയില്ല. മുസ്ലിംകള് ഔറത് നോക്കുന്നതില് കൂടുതല് ശ്രദ്ധ ചെലുത്തുകയും ചെയ്യും .

7).സ്നേഹിച്ചു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‌ലാമിക വീക്ഷണം എന്താണ്? മെസ്സേജ്/ ചാറ്റിങ് അന്യ സ്ത്രീ-പുരുഷന്മാരുമായി നടത്തുന്നതിന്റെ വിധി..?
(മറുപടി നൽകിയത് അബ്ദുല് മജീദ് ഹുദവി)
ഉത്തരം. സ്നേഹം എന്നത് പ്രവൃത്തിയല്ല , മറിച്ച് മനസ്സില് സ്വയം ഉണ്ടാവുന്നതാണ് . നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ , ഒരു പുരുഷന്റെ കണ്ണ് ഒരു സ്ത്രീയില് അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയില് തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില് തെറ്റില്ല . നിഷിദ്ധമായ കാര്യങ്ങള് വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല . എന്നാല് നിഷിദ്ധമായ കാര്യങ്ങള് കടന്നുവന്നാല് അത് നിഷിദ്ധവുമാണ് . ഇമാം ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്യുന്ന ഒരു ഹദീസില് ഇങ്ങനെ കാണാം , പരസ്പരം സ്നേഹിക്കുന്ന രണ്ട് പേർക്ക് നികാഹ് പോലെ ( പ്രതിവിധിയായി ) മറ്റൊന്നും ഞാൻ കാണുന്നില്ല . നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാൽ നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത് . വിവിധ കാരണങ്ങളാൽ അത് സാധ്യമാവാതെ വന്നാൽ, എത്രയും വേഗം ആ സ്നേഹചിന്ത മനസ്സിൽ നിന്ന് നീക്കാൻ ശ്രമിക്കേണ്ടതാകണം , അല്ലാത്ത പക്ഷം , ആരാധനാകാര്യങ്ങളിലും മറ്റു ഭൗതികജീവിതത്തിലുമെല്ലാം അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും . അതൊന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മാത്രമല്ല , അതിലൂടെ ആ സ്നേഹം തെറ്റായി മാറുകയും ചെയ്യും .
സ്നേഹവിവാഹങ്ങൾ പലതും അവസാനം പരാജയത്തിൽ കലാശിക്കുന്നു എന്നതും പ്രത്യേകം ഓർക്കേണ്ടതാണ് . രക്ഷിതാക്കളുടെയോ മറ്റു ഗുണകാംക്ഷികളുടെയോ ഉപദേശ നിദ്ദേശങ്ങളൊന്നും വകവെക്കാതെ സ്നേഹിച്ചുപോയ പെണ്ണിന്റെയോ ആണിന്‍റെയോ കൂടെ പോകുന്നത് പലപ്പോഴും ആപത്തിലേക്കും അപകടത്തിലേക്കുമാണെന്ന് ആ പ്രായത്തിൽപലരും മനസ്സിലാക്കുന്നില്ല . എല്ലാം തിരിച്ചറിയുമ്പോഴേക്ക് സമയം വൈകുകയും ചെയ്യുന്നു . കന്യകയായ സ്ത്രീയെ അവളുടെ സമ്മതം പോലുമില്ലാതെ അനുയോജ്യരായവർക്ക് വിവാഹം കഴിച്ചുകൊടുക്കാൻ പിതാവിനും വല്യൂപ്പക്കും അധികാരമുണ്ടെന്ന് പരിശുദ്ധ ശരീഅത് പറയുന്നത് പോലും, അവര് വിവേകപൂർവ്വം എടുക്കുന്ന തീരുമാനങ്ങളായിരിക്കും ആ പ്രായത്തിലെ കുട്ടിയുടെ അപക്വമായ തീരുമാനങ്ങളേക്കാള് ഗുണകരമെന്നതിനാലാണ്.
അന്യസ്ത്രീ പുരുഷന്മാര് തമ്മിലുള്ള മെസേജ് - ചാറ്റിംഗ് പോലോത്തവ ഹറാം തന്നെയാണ് . ഗൌരവമായ ആശയക്കൈമാറ്റത്തിന് വേണ്ടി തുടങ്ങിയാൽ പോലും പതുക്കെപ്പതുക്കെ അത് നിഷിദ്ധമായ ചിന്തകളിലേക്കും വിചാരങ്ങളിലേക്കും സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നതില് യാതൊരു സംശയവുമില്ല . പച്ചയായ ജീവിതത്തിലെ ദുരിതപൂര്ണ്ണമായ എത്രയോ അനുഭവങ്ങള് ഇന്ന് അതിന് സാക്ഷിയാണ് . ആയതിനാൽആ കവാടം ആദ്യമേ അടക്കേണ്ടത് നിർബന്ധമാണ് .

Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®