Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
ലഹരിയിൽ പുകയുന്ന ബാല്യങ്ങൾ

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു. പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍. പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട്. അത് മണക്കുന്നതോടെ താല്‍ക്കാലിക ശാന്തത കൈവരുന്നു. ഭ്രാന്തന്മാരെ പോലെ ഇടക്കിടെ ബഹളം വെക്കുന്ന അവര്‍ ഭ്രാന്തിളകിയ രോഗികളല്ല. കഞ്ചാവ്, അവീന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അടിമകളായ വിഭ്രാന്തിക്കാരാണ്. ആ ദുരന്ത മുഖങ്ങള്‍ നേര്‍ക്കാഴ്ചയായപ്പോള്‍ ഒത്തിരി ആശ്വാസം തോന്നിയത് നമ്മുടെ കേരള മണ്ണില്‍ ഇങ്ങനെയില്ലല്ലോ എന്നാലോചിച്ചായിരുന്നു.
പക്ഷേ കേരളം ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ മാത്രം നോക്കിയാല്‍ കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് സംസ്ഥാനത്ത് നിന്ന് പിടികൂടുന്നത്. പിടിക്കപ്പെടുന്നവരില്‍ വലിയൊരുപക്ഷം മലയാളികളാണെന്നത് ശ്രദ്ധേയമാണ്. അതിഥി തൊഴിലാളികള്‍ താരതമ്യേന കുറവും. ക്വിന്‍റല്‍ കണക്കിന് കഞ്ചാവാണ് പിടികൂടുന്നത്. ജീവിതത്തിന്‍റെ തുടിക്കുന്ന പ്രായത്തില്‍ കഞ്ചാവില്‍ ഉരുകിത്തീരുന്ന ബാല്യ-യൗവനങ്ങള്‍. അതാണ് കേരളത്തിന്‍റെ സ്ഥിതി.ട്രെയിനിലും ചരക്കു ലോറികളിലും മറ്റുമായി അതിര്‍ത്തി കടന്നുവരുന്ന ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ ‘മരുന്ന്’ എന്ന ഓമനപ്പേരിലാണറിയപ്പെടുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് കൂടുതല്‍ ഉപയോഗിക്കാന്‍ ആര്‍ത്തിയാകുന്നു. പടിപടിയായി അയാള്‍ ഇതിനടിമയാകുന്നു.
ലഹരിയുടെ വഴികള്‍

തൃശൂര്‍ ജില്ലയിലെ ഒരു ഹൈസ്കൂളില്‍നിന്ന് ഈ ജൂലൈ മാസം ഒരു വാര്‍ത്ത വന്നു. മൂന്ന് പെണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കാണാനിടയായ അധ്യാപകര്‍ വിശദമായി ചോദ്യം ചെയ്തു. അപ്പോള്‍ കഞ്ചാവാണ് വലിച്ചതെന്നുറപ്പായി. ചൈല്‍ഡ് ലൈനിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പോലീസിനോട് വിദ്യാര്‍ത്ഥിനികള്‍ കാര്യം തുറന്ന് പറഞ്ഞു. വലിച്ചത് കഞ്ചാവാണെന്നും ഇടക്കിടെ വലിക്കാറുണ്ടെന്നും സമ്മതിച്ചു. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് സാധനം എത്തിച്ച് തരുന്നതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. രാവിലെ വാങ്ങിയതിന്‍റെ കാശ് തരാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് വിതരണക്കാരനെ വരുത്തിച്ച് പോലീസ് കയ്യോടെ പിടികൂടി. പരിസരത്തുള്ള ഇരുപത്തി മൂന്ന് വയസ്സ് തികയാത്ത യുവാക്കളായിരുന്നു "മരുന്ന്" വില്‍പനക്കാര്‍.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റാശിദ് (പേര് കൃത്യമല്ല) കഞ്ചാവിനടിമയായ കഥ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന കുട്ടി ക്രമേണ വിമുഖനായി മാറി. ഇടക്കിടെ കണ്ണില്‍ സുറുമയിടല്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റാശിദ് (പേര് കൃത്യമല്ല) കഞ്ചാവിനടിമയായ കഥ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന കുട്ടി ക്രമേണ വിമുഖനായി മാറി. ഇടക്കിടെ കണ്ണില്‍ സുറുമയിടല്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍ കണ്ണിന് കുളിര് കിട്ടാനാണെന്നായിരുന്നു മറുപടി. മണിക്കൂറുകളോളം ചലനമറ്റവിധം കിടക്കാന്‍ തുടങ്ങി. വിശദമായ ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഗ്യാങ്ങില്‍ പെട്ടെന്നുറപ്പായി. സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിക്ക് നടത്തം ഒഴിവാക്കാന്‍ പുറത്തിറങ്ങി ലിഫ്റ്റിന് കൈ കാണിച്ച കുട്ടിയെ ഒരു നാള്‍ ഒരു ടൂവീലറുകാരന്‍ കയറ്റി കൊണ്ടുവന്ന് വീട്ടിലിറക്കിക്കൊടുത്തു. വലിയ സന്തോഷത്തോടെ ഇരുവരും പിരിഞ്ഞു. കുട്ടിക്ക് ലിഫ്റ്റും കഞ്ചാവ് കാരന് ഭാവി ഇരയും. തുടര്‍ന്നുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ ബൈക്കുമായി കക്ഷി കൃത്യസമയത്തുതന്നെ സ്കൂള്‍പടിയിലെത്തി. ഒരു ദിവസം കുട്ടിയെ കയറ്റിയ വണ്ടി നേരെ പോയത് ഹോട്ടലിലേക്ക്. അവന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. സ്നേഹം മുറുകി. ഫോണ്‍ നമ്പര്‍ കൈമാറി. പിന്നീടൊരുനാള്‍ കുട്ടിയെകൊണ്ട് സാദാ സിഗരറ്റ് വലിപ്പിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ അളവില്‍ കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കി. അന്ന് അവന് ചെറിയ മനംപിരട്ടലും മറ്റും തോന്നി. പിന്നീടത് മാറി. പിന്നിട്ട നാളുകള്‍ അവന്‍ കഞ്ചാവുകാരനായി. ഇപ്പോള്‍ രണ്ട് കൊല്ലംകൊണ്ട് ഒരു ഭ്രാന്തനെ പോലെയായി. കലാലയ പരിസരങ്ങളില്‍ ലിഫ്റ്റ് കൊടുക്കാനായി കറങ്ങുന്ന ഒരു വാഹനത്തിലും മക്കളെ കയറാന്‍ അനുവദിക്കരുത്. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ചേര്‍ത്ത മിഠായി, സ്റ്റിക്കര്‍ തുടങ്ങിയവ സുലഭമായി വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റഴിക്കുന്നുണ്ടത്രെ. എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികളെയാണ് കൂടുതല്‍ ഇരകളാക്കി മാറ്റുന്നത്. ഈയിടെ കേരളത്തിലെ ഒരു മതപഠന കേന്ദ്രത്തില്‍ സമന്വയ പഠന സെഷനിലേക്ക് പുതുതായി അഡ്മിഷന്‍ നല്‍കിയ മുപ്പത് കുട്ടികളില്‍ ഒരു കുട്ടിക്ക് വല്ലാത്തൊരു വിഭ്രാന്തി. ചിലപ്പോള്‍ എക്സ്ട്രാ ഉന്മേഷം, മറ്റു ചിലപ്പോള്‍ അഗാധ ഗര്‍ത്തത്തില്‍ വീണതുപോലെ! മറ്റു കുട്ടികള്‍ നിരീക്ഷിച്ചപ്പോള്‍ കുട്ടിയുടെ പെട്ടിയില്‍ നിന്ന് "മരുന്ന്" കണ്ടെത്താനായി. രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞു തിരിച്ചയച്ചു. രക്ഷിതാവിനാകട്ടെ മകനെ കുറിച്ചൊരു മുന്‍ധാരണയുണ്ടായിരുന്നു. എങ്ങനെയെങ്കിലും നന്നാകട്ടെയെന്നു കരുതിയാണ് കലാലയത്തില്‍ ചേര്‍ത്തിയത്.
ബീഡി, സിഗരറ്റ്, വെറ്റില മുറുക്കാന്‍ തുടങ്ങിയവയൊക്കെ പരസ്യമായി ഏത് പെട്ടിക്കടയിലും വില്‍ക്കാം, വാങ്ങാം. പക്ഷേ കഞ്ചാവ് പോലുള്ള ലഹരി ഉല്‍പന്നങ്ങള്‍ പറ്റില്ലല്ലോ. കേരളത്തിലെത്തുന്ന ടണ്‍കണക്കിന് കഞ്ചാവ് ആവശ്യക്കാരില്‍ സുരക്ഷിതമായി എത്തിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ ഇരകളാക്കി മാറ്റുന്നത്. രണ്ടാംഘട്ടം അവരെ കാരിയര്‍മാരും കച്ചവടക്കാരുമാക്കുന്നു. വലിച്ചുശീലിച്ച ഒന്നാം ഘട്ടക്കാരന്‍ തന്‍റെ കൂട്ടുകാര്‍, സഹപാഠികള്‍ പോലുള്ളവരെ എങ്ങനെയെങ്കിലും ഇതില്‍ പെടുത്താന്‍ ശ്രമിക്കുന്നു. വലയില്‍ വീഴുന്നവനെ ഉള്‍പ്പെടുത്തി സൗഹൃദവൃത്തം വികസിപ്പിക്കുന്നു. ഒന്നോ രണ്ടോ പേരെ കിട്ടിയാല്‍ പിന്നെ അവര്‍ക്ക് കൂടി ആവശ്യം വരുന്ന സാധനം വാങ്ങാന്‍ ശ്രമിക്കുന്നു. ക്രമേണ ഇവനായി അവരുടെ പരിശീലകന്‍. ഇവ്വിധം നെറ്റ്വര്‍ക്കായി പ്രവര്‍ത്തിച്ചും പ്രചരിപ്പിച്ചുമാണ് ബിസിനസ് തഴച്ചുവളരുന്നത്. കാരിയര്‍മാരാക്കി വളര്‍ത്തിക്കൊണ്ട് നടക്കുന്ന കുട്ടികളില്‍ നിന്ന് രഹസ്യം ചോരുമെന്ന് കണ്ടാല്‍ ജീവന്‍ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് വന്‍കിട ലഹരി ഏജന്‍റുകള്‍. കോഴിക്കോട് ഫറോക്ക് ഭാഗത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശമീര്‍ (പേര് കൃത്യമല്ല) ഇവ്വിധം ബലിയാടായതാണ്. നല്ല ഭക്തരായി ജീവിക്കുന്ന മാതാപിതാക്കളുടെ ഇളയ സന്താനം. കഞ്ചാവ് ലോബിയുടെ കൈകളില്‍പെട്ട കുട്ടി അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്രമേണ സ്കൂളിലെത്താതായി. ഉപ്പയുടെ പോക്കറ്റില്‍ നിന്ന് കാശ് മോഷ്ടിച്ചാണ് വലിക്കാന്‍ തുടങ്ങിയത്. പിന്നെ ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുന്ന കാരിയറായി. ഇടപാടില്‍ സാമ്പത്തിക തര്‍ക്കം വന്ന് വഴക്കായപ്പോള്‍ രഹസ്യം പുറത്താകുമെന്ന് ഭയന്ന് മേലാളന്മാര്‍ ഒരു ദിവസം അവനെയും കൂട്ടി വിരുന്നുപോയി. കുന്നംകുളത്തിനടുത്ത് പണിതീരാത്ത ഒരു വീട്ടില്‍ കെട്ടിത്തൂക്കിയ മൃതശരീരമാണ് ആ പാവം മാതാപിതാക്കള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം കിട്ടിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതോടെയാണ് സംസ്ഥാനം മയക്കുമരുന്നിന്‍റെ വലിയ വിപണന കേന്ദ്രമായി അധഃപതിക്കാന്‍ തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിലെ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കാന്‍പോയി ലഹരിയില്‍പെട്ട് ജീവിതം തുലഞ്ഞ യുവാക്കള്‍ എത്രയുണ്ടെന്നറിയണമെങ്കില്‍ കേരളത്തിലെ ഏതാനും റിഹാബിലിറ്റേഷന്‍ സെന്‍ററുകളില്‍ കയറിയിറങ്ങിയാല്‍ മതി. ചങ്ങലയിലും അല്ലാതെയും കിടന്ന് വിഭ്രാന്തി കാണിക്കുന്ന അനേകം പേരുണ്ടവിടെ. ലക്ഷങ്ങള്‍ ഫീസിനത്തില്‍ ചെലവഴിച്ച് ഹോസ്റ്റലും ഭക്ഷണവുമൊക്കെ സജ്ജീകരിച്ച് പഠിക്കാന്‍വിട്ട സന്തതികള്‍ പ്രവാസികളായ മാതാപിതാക്കളെ കണ്ണീരിലും തീരാദുഖ:ത്തിലുമാക്കിയ നേര്‍ക്കാഴ്ചകള്‍ സാധാരണമാകുകയാണ്.

*അപ്പോള്‍ അതാണ് വേണ്ടത് "നോ" പറയാനുള്ള ധൈര്യം*...
പുറത്ത് വെട്ടം വീണു…….. തള്ളക്കോഴി കുഞ്ഞുങ്ങളോടു പറഞ്ഞു. ‘ഇനി നമുക്ക് മുറ്റത്തേക്കിറങ്ങാം. പുറം ലോകം കാണാം…….. മുറ്റത്തേറെ അത്ഭുതങ്ങളുണ്ട്. രസകരമായ പരിസരം അതൊക്കെ ആസ്വദിക്കാം..പക്ഷേ…… അപകടം പതിയിരിപ്പുണ്ട്. കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴിയുടെ പ്രസംഗം തീരെ ഇഷ്ടമായില്ല. അവരുടെ ശ്രദ്ധ പുറത്തു നിന്നും കൂട്ടിലേക്കു വീഴുന്ന വെളിച്ചത്തിലേക്കായിരുന്നു. അവരാ അത്ഭുത ലോകം കാണാന്‍ കലപില കൂട്ടികൊണ്ടിരുന്നു. അമ്മക്കോഴി പറഞ്ഞു.’പാഠം ഒന്ന് പരുന്ത്’. ബലിഷ്ടമായ കരങ്ങളും കൂര്‍ത്ത നഖങ്ങളും മൂര്‍ച്ചയുള്ള കൊക്കും അതിവേഗത്തില്‍ താഴാനും ഉയരാനും കഴിയുന്ന ശക്തമായ ചിറകുകളും, എത്ര ദൂരത്ത് നിന്നും കാണാനാവുന്ന ചുവന്ന കണ്ണുകളും…….ആലോചിക്കുമ്പോള്‍ തന്നെ ഭയമാകുന്നു. ഹൃദയം കൊത്തിപ്പിളര്‍ത്തുന്ന ചുണ്ടുകള്‍…….രക്ഷാമാര്‍ഗങ്ങളെ കുറിച്ച് അമ്മക്കോഴി വിശദീകരിച്ചു. ഞാന്‍ കിര്‍…….ര്‍…..ര്‍ എന്ന് ശബ്ദമുണ്ടാക്കി ചിറകിട്ടടിക്കുമ്പോള്‍ എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഓടി ഒളിക്കണം ഇലകള്‍ക്കിടയിലോ ചെടികള്‍ക്കിടയിലോ ഒളിച്ച് രക്ഷപ്പെടണം എന്റെ ചുറ്റുമുള്ളവര്‍ എന്റെ ചിറകിനടിയിലേക്ക് ഓടിവരണം” എല്ലാവരും സമ്മതം മൂളി. അവരിലൊരാള്‍ മനസ്സില്‍ മൂളി: ഈ അമ്മ എല്ലാം അതിശയം കലര്‍ത്തിപ്പറഞ്ഞ് പേടിപ്പിക്കുകയാ….എന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഞാനോടി രക്ഷപ്പെടും. അവന്‍ ആത്മഗതം ചെയ്തു. അവരെല്ലാം മുറ്റത്തേക്കിറങ്ങി…എന്തെല്ലാം കാഴ്ചകള്‍. അതിശയകരം……ചിക്കിപെറുക്കി അവര്‍ ചുറ്റി നടന്നു. കൂട്ടത്തിലെ കുഞ്ഞന്‍ പൂവന്‍ ഒരു പൂമ്പാറ്റയെ കണ്ടു..എന്തൊരു ഭംഗി. മനോഹരമായ ചിറകുകള്‍, തെന്നി തെന്നി പറക്കുന്ന പൂമ്പാറ്റയുടെ പിറകെ കൂടി അവന്‍…അമ്മക്കോഴിയും സഹോദരങ്ങളും ഇതൊന്നുമറിയാതെ അല്പം ദൂരെയായിരുന്നു. പെട്ടെന്ന് ഒരു നിഴലനക്കം. ആകാശത്ത് ഒരു ഭീകരന്‍ പരുന്ത് പ്രത്യക്ഷപ്പെട്ടു. തള്ളക്കോഴി ആര്‍ത്ത് വിളിച്ച് ബഹളം കൂട്ടി… എല്ലാവരും ഓടിയൊളിച്ചു. കുഞ്ഞന്‍ പൂവന്‍ ഇതൊന്നുമറിഞ്ഞില്ല. കഴുത്തില്‍ നഖം വീണപ്പോഴാണ് അവന്‍ ഞെട്ടിപ്പോയത്..അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ഉറക്കെ കരയാനല്ലാതെ എന്തുചെയ്യാനാവും. കീയോം…..കീയോം. അവന്റെ കരച്ചില്‍ നേര്‍ത്ത് ഇല്ലാതായി, ബഹളമമര്‍ന്നപ്പോള്‍ അമ്മക്കോഴി കുഞ്ഞുങ്ങളെ വിളിച്ചുകൂട്ടി. അവരെണ്ണം നോക്കിയപ്പോള്‍ സങ്കടപ്പെട്ടു. തങ്ങളുടെ കൂട്ടത്തിലെ ഏക കുഞ്ഞന്‍ പൂവനെ അവര്‍ക്ക് നഷ്ടമായിരിക്കുന്നു.

(ഒരു പത്രവാര്‍ത്ത)
"എന്നെ കൊല്ലൂ എനിക്കിനി ജീവിക്കണ്ട………. ഈ ഭൂമിയിലെ ഏറ്റവും വലിയ ചെകുത്താന്‍ ഞാനാണ്." ഒരു പത്തൊമ്പതുകാരന്റെ വിലാപം. "എനിക്ക് മാപ്പ് തരാന്‍ ദൈവത്തിന് പോലുമാവില്ല. പെറ്റ തള്ളയെ കൊന്നവനാണ് ഞാന്‍” തേങ്ങിക്കരയുന്ന ഇവനെ സുമേഷ് എന്ന് വിളിക്കാം. അവന്റെ അച്ചന്‍ നേരത്തെ മരിച്ചു. അമ്മ കൂലിത്തൊഴില്‍ ചെയ്തു മകനെ വളര്‍ത്തി. മകന്‍ പഠിച്ച് മിടുക്കനാവുന്നത് സ്വപ്‌നം കണ്ടു. ഏക മകനെ അതിരറ്റു സ്‌നേഹിച്ചു. അവന്‍ ആവശ്യപ്പെട്ടതെന്തും നല്‍കി. അവന്‍ പറയുന്നു. നാട്ടിലെ ക്ലബ്ബില്‍ അവനും അംഗമാണ്. ക്ലബ്ബ് സംഘടിപ്പിക്കുന്ന ടൂറില്‍ അവനും വിനോദ യാത്രക്ക് പോവണം. ഏറെ പാട്‌പ്പെട്ട് അമ്മ അവന് പണം സംഘടിപ്പിച്ച് നല്‍കി. യാത്ര പുറപ്പെട്ടു. ഊട്ടിയില്‍ വെച്ച് സംഘാംഗങ്ങള്‍ ആഘോഷിച്ചു. മടിച്ചു മടിച്ച് അവനും ആദ്യമായി മദ്യം നുണഞ്ഞു. സംഘം ബാംഗ്ലൂരിലെത്തി. മടിയേതുമില്ലാതെ അവന്‍ ആഘോഷിച്ചു. യാത്ര അവന് പുതിയ സൗഹൃദവും അനുഭവവും പകര്‍ന്നു. വൈകുന്നേരങ്ങളില്‍ പുഴക്കടവില്‍ അവനും സജീവമായി. മദ്യം മണപ്പിച്ചവന്‍ വീട്ടിലെത്താന്‍ തുടങ്ങി. അമ്മ കരഞ്ഞു. അത് പതിവായി. ഈയിടെ അവന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു തുടങ്ങി. അമ്മയെ ഭീഷണിപ്പെടുത്താനും തുടങ്ങി.ഇപ്പോള്‍ ക്ലാസില്‍ പോവലും എപ്പോഴെങ്കിലുമായി. കരഞ്ഞു കരഞ്ഞു അമ്മ തകര്‍ന്നു. ഒരു ദിവസം അവന്‍ വന്നത് സുഹൃത്തിനോടൊപ്പം.. അവന് പണം വേണം. തരില്ലെന്ന് അമ്മ വാശി പിടിച്ചു. ‘കുടിച്ച് നശിക്കാന്‍ ഞാന്‍ കാശ് തരില്ല’- അമ്മ ഉറപ്പിച്ച് പറഞ്ഞു. അവനും സുഹൃത്തും ഇറങ്ങിപ്പോയി. വൈകുന്നേരം അവന്‍ കയറി വന്നത് മദ്യം മണപ്പിച്ചായിരുന്നു. വീണ്ടും അവന്‍ പണം ആവശ്യപ്പെട്ടു. സുഹൃത്തിന്റെ മുന്നില്‍ അവഹേളിച്ചതിന് അമ്മയെ അവന്‍ തെറി വിളിച്ചു. അലമാര ബലമായി തുറന്നവന്‍ പണമെടുത്തു. അമ്മ അവനെ തടഞ്ഞു. അവന്‍ അമ്മയെ പിടിച്ചു തള്ളി. മോനേ…….എന്റെ മോനേ… മദ്യപിക്കാന്‍ ഞാനിനി നിന്നെ വിടില്ല. ആ അമ്മയുടെ നിസ്സഹായത കാല് പിടിക്കലും അപേക്ഷയുമായി, വീട്ടിലെ മടവാള് എവിടെ നിന്ന് കിട്ടിയെന്നറിയില്ല. അവനാ അമ്മയുടെ തലയോട്ടി വെട്ടിപ്പിളര്‍ത്തി……ചോരയില്‍ പിടഞ്ഞ് മോനേ….. എന്ന് വിളിച്ച് ആ ശബ്ദം നിശ്ചലമായി. ഇപ്പോഴവന്റെ ചിന്തയില്‍ ആയിരം കടന്നലുകള്‍ മൂളുന്നു. ആ അഭിശപ്ത സമയത്തെ അവന്‍ പഴിക്കുന്നു. അപ്പോള്‍ ഞാനല്ലായിരുന്നു എന്നെ നിയന്ത്രിച്ചിരുന്നത്. മദ്യം എന്ന ചെകുത്താനായിരുന്നു. മദ്യം എന്നെയും ചെകുത്താനാക്കി….. എന്റെ അമ്മ……..

(ഒരു അധ്യാപകന്റെ അനുഭവം)
ഓടിക്കിതച്ചവന്‍ സാറിന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞു. സര്‍,….എന്നെ സഹായിക്കണം. പേടിച്ചരണ്ട മുഖവുമായി അവന്‍ കഥ പറഞ്ഞു. അവന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയില്‍….. അവന്‍ ഒരു ബൈക്കിന് കൈ കാണിച്ചു. ബൈക്ക് നിന്നു. അയാള്‍ അവനെ വീട്ടിലെത്താന്‍ സഹായിച്ചു. പിറ്റെ ദിവസവും സ്‌കൂള്‍ വിട്ടപ്പോള്‍ ബൈക്ക് യാത്രികന്‍ അവനെ കാത്ത് നിന്നിരുന്നു.

(ഒരു അധ്യാപകന്റെ അനുഭവം)
ഓടിക്കിതച്ചവന്‍ സാറിന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞു. സര്‍,….എന്നെ സഹായിക്കണം. പേടിച്ചരണ്ട മുഖവുമായി അവന്‍ കഥ പറഞ്ഞു. അവന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയില്‍….. അവന്‍ ഒരു ബൈക്കിന് കൈ കാണിച്ചു. ബൈക്ക് നിന്നു. അയാള്‍ അവനെ വീട്ടിലെത്താന്‍ സഹായിച്ചു. പിറ്റെ ദിവസവും സ്‌കൂള്‍ വിട്ടപ്പോള്‍ ബൈക്ക് യാത്രികന്‍ അവനെ കാത്ത് നിന്നിരുന്നു. പിന്നീട് അത് പതിവായി. അയാളുമായുള്ള അവന്റെ സൗഹൃദം ദൃഢമായി. ഇപ്പോള്‍ അവന്‍ അയാള്‍ക്ക് വേണ്ടി സ്‌കൂള്‍ കട്ട് ചെയ്യാനും തുടങ്ങി. അവന്റെ കയ്യില്‍ വില കൂടിയ മൊബൈല്‍ ഫോണുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവനിപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങുന്നതും വലിയ കാറുകളിലാണ്. അവനൊരു സമ്പന്നനായി മാറി. അവന് വേണ്ടതെല്ലാം ശ്ലീലവും അശ്ലീലവും കലര്‍ത്തി അവര്‍ നല്‍കി. അവര്‍ അവനെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു.
സര്‍ എനിക്ക് പേടിയാവുന്നു, ഞാനിനി എന്താണ് ചെയ്യേണ്ടത്. നമുക്ക് പോലിസീല്‍ പരാതിപ്പെടാം അധ്യാപകന്‍ പറഞ്ഞു. അയ്യോ വേണ്ട സാര്‍,.. അവര്‍ എന്നെ കൊല്ലും…. അവന്‍ പറഞ്ഞു തുടങ്ങി. ”അവര്‍ വല്യ ആള്‍ക്കാരാണ്. എന്തിനും മടിക്കാത്തവര്‍. അവരുടെ രഹസ്യങ്ങള്‍ അറിയുന്നവരെ അവര്‍ പുറത്ത് വിടൂല, പുറത്ത് പറഞ്ഞാല്‍ അവര്‍ സാറിനേയും അക്രമിക്കും. എന്നെ പോലെ വേറെയും നാലഞ്ച് കുട്ടികള്‍ ഉണ്ട്. ഞങ്ങളാണ് സാധനങ്ങള്‍ പല സ്ഥലത്തും എത്തിക്കുന്നത്. ആദ്യം എനിക്കതിന്റെ അപകടങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് പേടിയാവുന്നു. ഞാന്‍ വരുന്നില്ലാന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി കൊണ്ടുപോയി. ബ്രൗണ്‍ഷുഗര്‍, പെത്തടിന്‍, എന്നിവയാണ് വിതരണം ചെയ്യുന്നത്. ഞങ്ങളെ അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള പലരും അതിന്റെ അടിമകളാണ്. കഴിഞ്ഞ ദിവസം എന്നെ നിര്‍ബന്ധപൂര്‍വ്വം സിറിഞ്ച് ചെയ്യിച്ചു. എനിക്ക് എങ്ങിനെയെങ്കിലും രക്ഷപ്പെടണം സര്‍….” നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട.് ഉപ്പ നേരത്തെ മരിച്ചു. ഉമ്മയെ മറ്റൊരാള്‍ വിവാഹം ചെയ്തു. ഞാന്‍ വല്യുമ്മയുടെ കൂടെയാണ് താമസം. അവന്‍ വിക്കി വിക്കി പറഞ്ഞ് നിര്‍ത്തി … അധ്യാപക സുഹൃത്ത് നിന്ന് വിയര്‍ത്തു. ഇപ്പോള്‍ അവന്‍ സ്‌കൂളില്‍ വരാറില്ലെത്രെ……

(പോലീസ് പറഞ്ഞ കഥ)
സ്‌കൂളിലെ പത്താം ക്ലാസുകാരനെ പോലീസ് അറസ്റ്റുചെയ്തു. പോലീസ് പറയുന്നതിങ്ങനെ- സ്‌കൂളിന് സമീപത്തെ മൊബൈല്‍ ഷോപ്പുടമയുമായി അവന്‍ പരിചയപ്പെട്ടു. സ്ഥിരമായി ഷോപ്പില്‍ വന്നു തുടങ്ങി. അവരില്‍ നിന്നവന് വലിയ ഓഫറുകള്‍ കിട്ടി. ഇടക്കിടെ അവന്റെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാറി മാറി വന്നു. അവന്‍ അവര്‍ക്ക് വേണ്ടി ചെയ്യേണ്ടതിത്രമാത്രം. അവന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക. അതിന്റെ ഭവിഷത്ത് അവനറിയില്ലായിരുന്നു. അവര്‍ ആ വിദ്യാര്‍ത്ഥിനികളെ പല രീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ അവരിലൊരുവള്‍ ആത്മഹത്യ ചെയ്തു, മറ്റൊരുവളെ കാണാതായി. നീലചിത്ര നിര്‍മ്മാണവും പെണ്‍വാണിഭവും അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു. ഇന്നവന്‍ ജൂവനൈല്‍ ഹോമില്‍ ശിക്ഷയേറ്റു വാങ്ങുന്നു. അവന്റെ പഠനം, കുടുംബം, സുഹൃത്തുക്കള്‍, എല്ലാം നഷ്ടപ്പെട്ടു.

(ഒരു കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് കേട്ട കഥ)
എസ് എസ് എല്‍സി പരീക്ഷയില്‍ അവന് കൂടുതലും ഡി ഗ്രേഡ്. മനോവിഷമത്താലവന്‍ ആത്മഹത്യക്ക് ശ്രമിച്ചു തല നാരിഴക്ക് രക്ഷപ്പെട്ടു. ഗള്‍ഫിലുള്ള പിതാവ് പെട്ടെന്ന് നാട്ടില്‍ വന്നു. ചികിത്സക്കായി കൗണ്‍സിലറെ സമീപിച്ചു. പഠനത്തില്‍ അവന്‍ മിടുക്കനായിരുന്നു. സ്‌കൂളിലും നാട്ടിലും ഏറെ പ്രശംസിക്കപ്പെട്ടു. അവന് അബദ്ധം പിണഞ്ഞത് അയല്‍വാസിയായ ഒരു യുവാവുമായുളള സൗഹൃദത്തില്‍ നിന്നായിരുന്നു. വലിയവരുമായുള്ള ബന്ധം

തുടരും.....
Whatsapp Status
. Back . Home . Top
[|Standard browser]
© Bigmanjeri.Wapkiz.Mobi®