Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
വലിയ അശുദ്ധി (ജനാബത്ത് കുളി)

വലിയ അശുദ്ധിക്ക് ജനാബത്ത് എന്നും പേരുണ്ട്. വലിയ അശുദ്ധി ദൂരീകരിക്കാനുള്ള കുളിക്ക് ജനാബത്ത് കുളി എന്നും പറയുന്നു...

ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമാകും. അവക്ക് പുറമേ പള്ളിയില്‍ താമസിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നിവയും നിഷിദ്ധമാണ്...

ആര്‍ത്തവമോ, പ്രസവരക്തസ്രാവമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം നിസ്കാരം, നോമ്പ്, ലൈഗികവേഴ്ച എന്നിവ നിഷിദ്ധമാണ്...

കുളിയുടെ ഫര്‍ളുകൾ

വുളൂഇനെന്ന പോലെ കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളുമുണ്ട്. വുളൂഇന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെ ശര്‍ത്തുകള്‍ എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കുളിയുടെ ഫര്‍ളുകള്‍ താഴെ പറയുന്നവയാണ്

1). നിയ്യത്ത്:
വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ, ജനാബത്ത് കുളി കുളിക്കുന്നു എന്നോ, ആര്‍ത്തവക്കുളി കുളിക്കുന്നു എന്നോ മറ്റോ മനസ്സില്‍ കരുതുക.., കുളിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം. മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകയും കൂടി ചെയ്യുന്നത് ഉത്തമമാണ്.

2).ശരീരം മുഴുവനും വെള്ളമൊഴിച്ച് കഴുകുക:

തൊലിയും മുടിയും എല്ലാം നനയും വിധം വെള്ളമൊഴിക്കണം. ഒരു മുടിയെങ്കിലും നനയാതെ ബാക്കിയായാല്‍ കുളി ശരിയാവുകയില്ല. നഖം മുറിച്ചെങ്കിലേ അതിനകത്തേക്ക് വെള്ളം കടക്കു എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നഖം മുറിക്കണം.

കുളിയുടെ സുന്നത്തുകൾ

ഫര്‍ളുകള്‍ മാത്രം പാലിച്ച് കുളിച്ചാല്‍ കുളിയുടെ ഒരു ചെറിയ രൂപമായി. വലിയ അശുദ്ധി നീങ്ങിക്കിട്ടുകയും ചെയ്യും. എന്നാല്‍ കുളിയെ പൂര്‍ണതയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. കുളിയുടെ സുന്നത്തുകള്‍ എന്നാണവയെപ്പറ്റിപ്പറയുക. ആ സുന്നത്തുകള്‍ കൂടി പാലിച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. അതാണ്‌ നബി തിരുമേനി ﷺ യുടെ മാതൃക...

കുളിയുടെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു:

1). ബിസ്മില്ലാഹിറഹ്മാനിറഹിം എന്ന് ചൊല്ലിക്കൊണ്ട് കുളി തുടങ്ങുക.

2). കുളിക്കുന്നതിനു മുമ്പായി ശരീരത്തിലെ അഴുക്കുകളെല്ലാം നീക്കിക്കളയുക.

3). കുളിക്കുന്നതിനു മുമ്പായി പൂര്‍ണമായ വുളൂഅ്‌ എടുക്കുക.

4). മൂക്കിന്‍റെ ദ്വാരം, ചെവി, കക്ഷം തുടങ്ങിയ സ്ഥലങ്ങള്‍ ഉരച്ചു കഴുകുക.

5). ഖിബ് ലയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് കുളിക്കുക.

6). കുളിക്കുമ്പോള്‍ തലമുടി വിടര്‍ത്തിയിടുക.

7). വെള്ളം ഒഴിച്ചു കുളിക്കുന്നവര്‍ ആദ്യം തലയിലും പിന്നെ വലതുഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളം ഒഴിക്കുക.

8). വെള്ളം ഒഴിക്കുന്നതും മുങ്ങിക്കുളിക്കുന്നവര്‍ മുങ്ങുന്നതും മൂന്ന് പ്രാവശ്യം വീതമായിരിക്കുക.

9). ദേഹം മുഴുവനും തേച്ചുരച്ചു കഴുകുക.

10). കുളിച്ച് കഴിഞ്ഞതിനു ശേഷം ശഹാദത്തും പ്രാര്‍ത്ഥനയും ചൊല്ലുക. വുളൂഇന് ശേഷം ചൊല്ലുന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതിയാകുന്നതാണ്...

    കുളി കഴിഞ്ഞ ഉടനെ ഖിബ്ലയിലേക്ക് മുന്നിട്ട് രണ്ടു കൈകളും ഉയര്‍ത്തി ആകാശത്തേക്ക് നോക്കി ഇങ്ങനെ മൂന്നു പ്രാവശ്യം പറയുക

ﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺍﻟﻠﻪُ ﻭَﺣْﺪَﻩُ ﻻَ ﺷَﺮِﻳﻚَ ﻟَﻪُ ﻭَﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﻋَﺒْﺪُﻩُ ﻭَﺭَﺳُﻮﻟًﻪُ – ﺳًﺒْﺤَﺎﻧَﻚَ ﺍﻟﻠَّﻬُﻢَّ ﻭَﺑِﺤَﻤْﺪِﻙَ، ﻭَﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺃَﻧْﺖَ ﺃَﺳْﺘَﻐْﻔِﺮُﻙَ ﻭَﺃَﺗُﻮﺏُ ﺇِﻟَﻴﻚَ، ﺍﻟﻠَّﻬُﻢَّ ﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟﺘَّﻮَّﺍﺑِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟْﻤُﺘَﻄَﻬِّﺮِﻱﻥَ ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﻋِﺒَﺎﺩِﻙَ ﺍﻟﺼَّﺎﻟِﺤِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﺻَﺒُﻮﺭًﺍ ﺷَﻜُﻮﺭًﺍ ﻭَﺃَﺫْﻛُﺮُﻙَ ﺫِﻛْﺮًﺍ ﻛَﺜِﻴﺮًﺍ ﻭَﺃُﺳَﺒِّﺤُﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً

(ഏകനായ അല്ലാഹു ﷻ മാത്രമല്ലാതെ ഒരു ആരാധ്യനുമില്ലെന്നും അവനു യാതൊരു പങ്കുകാരനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു ﷻ നീ എത്ര പരിശുദ്ധന്‍. നിനക്കു തന്നെയാണ് സര്‍വ്വ സ്തുതിയും. നീ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാന്‍ പൊറുക്കാനപേക്ഷിക്കുന്നു. നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നു. അല്ലാഹുവേ എന്നെ നീ നന്നായി പശ്ചാതപിച്ചു മടങ്ങുന്നവരില്‍ ആക്കേണമേ. വളരെ വിശുദ്ധിയുള്ളവരിലും ആക്കേണമേ. നിന്റെ നല്ലവരായ ദാസന്മാരിലും ആക്കേണമേ. എന്നെ നീ നന്നായി ക്ഷമയുള്ളവനും, കൂടുതല്‍ നന്ദി ചെയ്യുന്നവനും ധാരാളം ദിക്റ് ചൊല്ലി നിന്നെ ഓര്‍ക്കുന്നവനും രാവിലെയും വൈകുന്നേരവും നിനക്കു തസ്ബീഹു ചൊല്ലുന്നവനുമാക്കേണമേ...)

പിന്നീട് ഇതിനു ശേഷം മൂന്നു പ്രാവശ്യം നബിﷺയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക. കൈ താഴ്ത്തിയതിനു ശേഷം മൂന്നു പ്രാവശ്യം സുറതുല്‍ ഖദ്റ് (ഇന്നാ അന്‍സല്‍നാഹു) ഓതുക. സുന്നത്തു കുളികളും മേല്പറഞ്ഞ പോലെയാണ്. നിയ്യത്തില്‍ മാത്രം മാറ്റം വരുത്തണം. ഉദാഹരണത്തിനു ജുമുഅയുടെ സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു എന്നു കരുതണം...

വലിയ അശുദ്ധിയുടെ കുളി: (ശ്രദ്ധിക്കേണ്ട കാര്യം..)

വലിയ അശുദ്ധിയുണ്ടായി കുളിക്കുമ്പോള്‍ സഹോദരങ്ങള്‍ ശ്രദ്ധിക്കാഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ളും, സുന്നത്തുകളും എല്ലാം നഷ്ടപ്പെട്ടു പോകും. സൂക്ഷിക്കുക... കാരണം. ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില് അശുദ്ധിയായ കൈ വിരല് തട്ടിയാലും വെള്ളം ആശുദ്ധിയാകുമെന്ന് ഈയിടെ പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍ ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം. ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും.

ആയതു കൊണ്ട്, ആദ്യം കപ്പില് ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. അപ്പോള്‍ നിയ്യത്ത് ചെയ്യുക. തുടര്‍ന്ന്, ഇടതു കൈയും അത് പോലെ കഴുകുക. അപ്പോള്‍ നിയ്യത്ത് ഇപ്രകാരം വെക്കാം. വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ വേണ്ടി കുളി എന്ന ഫര്‍ളിനെ വീട്ടുന്നതിനു മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു. തുടര്‍ന്ന് വിരല് വെള്ളത്തില്‍ തട്ടിയാലും വെള്ളം അശുദ്ധിയാവില്ലെന്നു ഉസ്താദ് പറഞ്ഞു. ഷവറില്‍ കുളിക്കുന്നവര്‍ക്ക് അതാണ് ഏറ്റവും നല്ലത്. നിയ്യത്ത് ചെയ്ത് മൂന്നു തവണയായി വെള്ളം തലയില്‍ ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം

✍🏼 (അബൂ ഹിബതൈനി [നിസാമുദ്ദീൻ] പരിക്കപ്പാറ)


ചില ഹദീസുകൾ പരിശോധിക്കാം

📚ആയിശ (റ) നിവേദനം: തിരുമേനി ﷺ ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന പോലെ വുളൂഅ് എടുക്കും. പിന്നീട് തന്റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട് ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും... (ബുഖാരി. 1.5.248)

📚 മൈമൂന (റ) നിവേദനം: തിരുമേനി ﷺ കുളിക്ക് മുമ്പ് നമസ്കാരത്തിന് എന്നതുപോലെ വുളൂഅ് എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല. തന്റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി... (ബുഖാരി. 1.5.249)

📚 ജൂബൈര്‍റ്ബ്നു മുത്വ്ഇം (റ) നിവേദനം: തിരുമേനി ﷺ അരുളി: എന്നാല്‍ ഞാന്‍ കുളിക്കുമ്പോള്‍ മൂന്ന് പ്രാവശ്യം എന്റെ തലയില്‍ വെള്ളം ഒഴിക്കും. ഇത് പറഞ്ഞ് തിരുമേനി ﷺ തന്റെ രണ്ടു കൈകൊണ്ട് ആംഗ്യം കാണിച്ചു... (ബുഖാരി. 1.5.254)

📚 ആയിശ (റ) നിവേദനം: തിരുമേനി ﷺ ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ രണ്ടു കയ്യും കഴുകും. നമസ്കാരത്തിനെന്ന പോലെ വുളൂഅ്‌ചെയ്യും. പിന്നീട് കുളിയില്‍ പ്രവേശിക്കും. തന്റെ രണ്ടു കൈകൊണ്ടും ജടനീക്കും. മുടിയുടെ അടിഭാഗത്തിന്റെ ഉഷ്ണം ശമിച്ചുവെന്ന് കണ്ടാല്‍ മൂന്നു പ്രാവശ്യം അതിന്‍മേല്‍ വെള്ളമൊഴിക്കും ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങള്‍ കഴുകും... (ബുഖാരി. 1.5.272)

📚 ആയിശ (റ) നിവേദനം: തിരുമേനി ﷺ ജനാബത്തുകാരനായി ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ ഗുഹ്യസ്ഥാനം കഴുകി വുളൂഅ് എടുക്കും. നമസ്ക്കാരത്തിന് എന്നതു പോലെ... (ബുഖാരി. 1.5.287)

📚 ഉമര്‍ (റ) നിവേദനം: അദ്ദേഹത്തിന് രാത്രിയില്‍ വലിയ അശുദ്ധിയുണ്ടാവും. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു. നീ നിന്റെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക... (ബുഖാരി. 1.5.288)

📚 അബുഹുറൈറ (റ) പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതന്‍ ﷺ പറഞ്ഞു: മൃതശരീരം കുളിപ്പിക്കുന്നയാള്‍ കുളിക്കേണ്ടതാണ്... (ഇബ്നുമാജാ)

📚 ഖയിസ്ബ്നു ആസിം (റ) നിവേദനം ചെയ്തു: അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചു. അപ്പോള്‍ പ്രവാചകന്‍ ﷺ അദ്ദേഹത്തോടു വെള്ളം കൊണ്ടും സിദിര്‍ (ലോട്ടുവൃക്ഷത്തിന്റെ ഇല) കൊണ്ടും കുളിക്കുവാന്‍ ആജ്ഞാപിച്ചു ... (തിര്‍മിദി)

📚 ആയിശ (റ) നിവേദനം ചെയ്തു: നാലവസരത്തില്‍ പ്രവാചകന്‍ ﷺ കുളിക്കുമായിരുന്നു. ജനാബത്തു കാരണത്താലും, വെള്ളിയാഴ്ചകളിലും, (കൊമ്പുവച്ച്) രക്തമെടുക്കുന്നതിനാലും, മൃതശരീരം കുളിപ്പിച്ചതിനാലും... (അബൂദാവൂദ്)


ചില ചോദ്യങ്ങൾ (സംശയങ്ങൾ മറുപടി )

1).ഭാര്യയോടുള്ള സംസാരം, സ്പര്‍ശനം എന്നിവയിലൂടെ ലിംഗത്തിലൂടെ വെളുത്ത ദ്രാവകം വന്നാല്‍ കുളി നിര്‍ബന്ധം ആണോ..?

🅰 മനിയ്യല്ലാത്ത ദ്രാവകങ്ങള്‍ വരുന്നത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. പക്ഷെ അവകള്‍ നജസാണ് കഴുകിക്കളയല്‍ നിര്‍ബന്ധമാണ്.

ലൈംഗിക മൂര്‍ധന്യതയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. ചോദ്യത്തില്‍ പറയപ്പെട്ട രണ്ട് സമയങ്ങളില്‍ മാത്രമേ അതുണ്ടാവൂ എന്ന് പറയാവതല്ല.

ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്.

2). മനിയ്യ്, മദിയ്യ് എന്നിവ എന്ത്, ഇവ എങ്ങിനെ തിരിച്ചറിയാം..?
(✍🏼മറുപടി നൽകിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍)

🅰 ലൈംഗിക മൂര്‍ദ്ധന്യതയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. അപ്പോള്‍ കുളി നിര്‍ബന്ധവുമാണ്...

ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്. ഇതു സ്രവിച്ചതു കാരണം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, മദ്‍യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം...

3).ജനാബത്ത് കുളിച്ചു കഴിഞ്ഞ് രണ്ടാമതും മനിയ്യ് കണ്ടാൽ വീണ്ടും കുളിക്കണോ..?

🅰 ജനാബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മൂത്രം ഒഴിച്ചാലും മൂത്രം ഒഴിച്ചില്ലെങ്കിലും കുളിച്ചതിന് ശേഷം മനിയ്യ് വീണ്ടും പുറത്തു വന്നാൽ വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്... (ശറഹുൽ മുഹദ്ദബ്, തുഹ്ഫ, നിഹായ)

ജനാബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മുത്രം ഒഴിക്കൽ സുന്നത്താണ്. കാരണം മനിയ്യ് വല്ലതും വഴിയിൽ തങ്ങിയിട്ടുണ്ടെങ്കിൽ അതു കൂടി പുറത്തു വരാൻ മൂത്രം ഒഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ അവശേഷിച്ച മനിയ്യ് കുളിച്ചതിന് ശേഷം പുറത്തു വന്നാൽ വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്... (ഇആനത്ത്)

ചുരുക്കത്തിൽ ജനാബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മൂത്രം ഒഴിച്ചാൽ സാധാരണ ഗതിയിൽ വഴിയിൽ തങ്ങിയ മനിയ്യ് കൂടി പുറത്തേക്ക് വരും. അതിനാൽ മുത്രം ഒഴിക്കൽ സുന്നത്താണ്. എന്നാൽ വഴിൽ അവശേഷിച്ച മനിയ്യ് കുളിച്ചതിന് ശേഷം വീണ്ടും പുറത്തു വന്നാൽ കുളിക്ക് മുമ്പ് മൂത്രം ഒഴിച്ചാലും ഇല്ലെങ്കിലും വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്. ഇതാണ് മദ്ഹബ്.

4).ജനാബത്തുണ്ടാവുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കഴുകാതെ ഫര്‍ള് കുളി കുളിച്ച ശേഷം ആ വസ്ത്രം ധരിച്ച് നിസ്കരിക്കാമോ..?

🅰 മനുഷ്യന്‍റെ ഇന്ദ്രിയം നജസ് അല്ലെന്നാണ് ശാഫീ മദ്ഹബിലെ പണ്ഡിതരുടെ പക്ഷം. മനിയ്യ് ആയ വസ്ത്രം ഉടുത്ത് നിസ്കരിക്കാവുന്നതാണ്. പ്രവാചകര്‍ ﷺ യുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഇന്ദ്രിയം താന്‍ ചുരണ്ടിക്കൊടുക്കാറുണ്ടായിരുന്നെന്നും പ്രവാചകര്‍ ﷺ അത് ഉടുത്ത് നിസ്കരിക്കാറുണ്ടായിരുന്നുവെന്നും ആഇശ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാവുന്നതാണ്. മറ്റുചില നിവേദനങ്ങളില്‍, ഉണങ്ങിയതാണെങ്കില്‍ ചുരണ്ടുകയും ഉണങ്ങിയിട്ടില്ലെങ്കില്‍ കഴുകുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാവുന്നതാണ്...

മേല്‍പറഞ്ഞതും സമാനവുമായ ഹദീസുകളുടെ വെളിച്ചത്തില്‍, ശാഫീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും പണ്ഡിതര്‍ മനിയ്യ് നജസ് അല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹനഫീ മദ്ഹബിന്‍റെയും മാലികീ മദ്ഹബിന്‍റെയും അഭിപ്രായം മനിയ്യ് നജസാണെന്നാണ്. പക്ഷെ, ഉണങ്ങിയതാണെങ്കില്‍ അത് കഴുകേണ്ടതില്ലെന്നും ചുരണ്ടിക്കളഞ്ഞാല്‍ മതിയെന്നുമാണ് ഹനഫീ മദ്ഹബിന്‍റെ അഭിപ്രായം.

5).വസ്ത്രത്തിൽ മനിയ്യിന്‍റെ അടയാളങ്ങൾ കാണുന്നു. ആ വസ്ത്രം രണ്ട് ദിവസമായി ധരിക്കുന്നു. എന്നാണ് എപ്പോളാണ് വലിയ അശുദ്ധി ഉണ്ടായതെന്ന് അറിയില്ല. എങ്കിൽ ഏത് മുതലുള്ള നിസ്കാരമാണ് മടക്കി നിർവ്വഹിക്കേണ്ടത്..?

🅰 നാം മാത്രം ധരിക്കുന്ന വസ്ത്രം, അതു പോലെ നാമല്ലാതെ മറ്റാരും ഉപയോഗിക്കാത്ത വിരിപ്പ് എന്നിവയില്‍ ഇന്ദ്രിയം കണ്ടാല്‍ കുളി നിര്‍ബന്ധമാണ്. ഇന്ദ്രിയം പുറത്ത് വന്ന കൃത്യ സമയം ഓര്‍ക്കുന്നില്ലെങ്കില്‍ സാധ്യമായ സമയം കണക്കാക്കി ആ കാലയളവിലെ നിസ്കാരങ്ങള്‍ മടക്കി നിസ്കരിക്കണം.

6).ശുക്ലം ശരീരത്തിലുണ്ടായിരിക്കെ നിസ്കാരം ശരിയാവുമോ..? (✍🏼മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി)

🅰 ശുക്ലം നജസല്ല. മദ്‍യുമായി കലരാത്ത ശുക്ലം ശരീരത്തിലുണ്ടായിരിക്കേ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും. എന്നാല്‍ അത് കഴുകിക്കളയലാണുത്തമം. മദ്‍യുമായി കലര്‍ന്ന ബീജമാണെങ്കില്‍ അത് നജസാണ്.

7).കുളിയുടെ രൂപം..?

🅰 നിര്‍ബന്ധ കുളിയുടെ ഏറ്റവും ചെറിയ രൂപം വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന നിയ്യത്തോടെ ത്വഹൂറായ വെള്ളം ശരീരമാസകലം ഒലിപ്പിക്കലാണ്.

▪കുളിയുടെ ശര്‍ഥുകള്‍ അഞ്ച് : ത്വഹൂറായ വെള്ളം ഉപയോഗിക്കുക, അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക, അയവങ്ങളില്‍ വെള്ളം പകര്‍ച്ചയാകുന്ന വസ്തുക്കള്‍ ഇല്ലാതിരിക്കല്‍, അയവങ്ങളില്‍ വെളളം ചേരുന്നതിനെ തടയുന്നത് ഇല്ലാതിരിക്കല്‍, നിത്യ അശുദ്ധിയുള്ളവന്‍ നിസ്കാര സമയം പ്രവേശിക്കല്‍ എന്നിവയാണവ.

▪കുളിയുടെ ഫര്‍ളുകള്‍ രണ്ട് : നിയ്യത്ത്, മുടിയും രോമങ്ങളും അടക്കം ശരീരമാസകലം വെള്ളം വ്യാപിക്കുക.

8).നിര്‍ബന്ധമായ കുളി കുളിക്കുമ്പോള്‍ ലിംഗത്തില്‍ സ്പര്‍ശിക്കുന്നതിന്‍റെ വിധി പറയാമോ..?

🅰 വലത് കൈ കൊണ്ട് ലിംഗത്തില്‍ സ്പര്‍ശിക്കുന്നത് കറാഹതാണ്. വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇടത് കൈ ആണ് ഉപയോഗിക്കേണ്ടത്. നിര്‍ബന്ധമായ കുളിയോട് കൂടെ രണ്ട് അശുദ്ധിയില്‍ നിന്നും ശുദ്ധിയുള്ളവനായി. പിന്നീട് വുളൂഅ്‌ ചെയ്യേണ്ടതില്ല. പക്ഷെ കുളിക്കിടെ വുളൂഅ്‌ മുറിയുന്ന കാര്യങ്ങളുണ്ടായാല്‍ വുളൂഅ്‌ മുറിയുന്നതാണ്.

9).കൈ മുഴുവന്‍ പ്ലാസ്റ്റര്‍ ഇട്ട സമയത്ത്‌ ജനാബത്ത്‌ ഉണ്ടായാല്‍ എങ്ങനെയാണ്‌ കുളിക്കുക..? എങ്ങനെ തയമ്മും ചെയ്യാം..?

🅰 ബാന്‍ഡേജ് ഇട്ട ഭാഗമല്ലാത്തത് കഴുകുകയും ബാന്‍ഡേജിനു മുകളില്‍ തടവുകയും ചെയ്യുക. ശേഷം തയമ്മും ചെയ്യുക. കൈയ്യിലാണ് ബാന്‍റേജ് എങ്കില്‍ തയമ്മുമില്‍ ബാന്‍റേജ് ഇല്ലാത്ത ഭാഗത്തും മുഖത്തുമാണ് മണ്ണ് കൊണ്ട് തടവേണ്ടത്. ബാന്‍റേജിന് മുകളിലൂടെ മണ്ണ് കൊണ്ട് കൈ നടത്തല്‍ സുന്നതാണ്...

ബാന്‍ഡേജ് തയമ്മുമിന്‍റെ അവയവത്തിലാവുമ്പോള്‍ ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടെങ്കില്‍ പോലും പിന്നീട് ആ നിസ്കാരങ്ങളെല്ലാം മടക്കി നിസ്കരിക്കേണ്ടതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.

10).എപ്പോഴാണ് കുളി നിര്‍ബന്ധമാവുന്നത്..?

🅰 ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍... രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്.

11).മുങ്ങിക്കുളിച്ച് വുളൂഅ് ചെയ്യുന്നവന്റെ നിയ്യത്തിന്റെ രൂപം എങ്ങനെ..?

🅰 വുളൂഇല്‍ നിയ്യത്ത് വെക്കുമ്പോള്‍ നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്നോ വുളൂഇന്‍റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ വുളൂഅ്‌ നിര്‍ബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അതിനെ ഹലാലാക്കുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. മുങ്ങിക്കുളിച്ച് വുളൂഅ് ചെയ്യുമ്പോഴും ഇതേ നിയ്യത്ത് തന്നെയാണ് ചെയ്യേണ്ടത്.

12).ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്ന് പറയാന്‍ കാരണമെന്ത്..?

🅰 ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്നാണ് ശരീഅത്തിന്റെ നിയമം. ഉഹ്ദില്‍ ശഹീദായവരെ കുളിപ്പിക്കാതെയും നിസ്കരിക്കാതെയും മറമാടാന്‍ നബി ﷺ കല്‍പിച്ചുവെന്ന് ഹദീസില്‍ കാണാം. രക്തസാക്ഷിത്വത്തിന്റ അടയാളം മായ്‍ക്കപ്പെടാതെ നില നില്‍ക്കാനും മറ്റുള്ളവരുടെ പ്രാര്‍ത്ഥന ആവശ്യമില്ലാത്ത വിധം അവര്‍ ബഹുമാനിക്കപ്പെട്ടതു കൊണ്ടുമാണത്. രക്തം ഒലിക്കുന്നവരായാണ് അവര്‍ പുനര്‍ജന്മം ചെയ്യപ്പെടുകയെന്ന് ഹദീസില്‍ കാണാം.

13).വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ എന്ത് ചെയ്യണം..?

🅰 വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ ആ ഭാഗം കഴുകണം. രണ്ടാമത് കുളിക്കേണ്ടതില്ല. കാരണം കുളിയിലും വുളൂഇലും മുവാലാത് (വഴിക്ക് വഴിയായി ചെയ്യല്‍) നിര്‍ബന്ധമില്ല. സുന്നത്താണ്.

14).സ്വപ്നസ്ഖലനം സംഭവിച്ചോ എന്ന് സംശയിച്ചാല്‍ കുളിക്കണോ..? കുളി ശരിയായില്ല എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കണോ..? ശുദ്ധിയില്ലാതെ നിസ്കരിച്ചാല്‍ കാഫിറാകുമോ..? ഇത്തരം വസ്‍വാസ് ഉണ്ടായാല്‍ എന്ത് ചെയ്യണം..?

🅰 സ്വപ്ന സ്ഖലനമുണ്ടായോ എന്നു സംശയിക്കുകയും അതിനു ഉപോല്‍ബലകമായി അതിന്‍റെ അടയാളങ്ങള്‍ കാണുകയും അത് മറ്റൊരാളുടേതാവാനുള്ള സാധാരണ നിലക്കു സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ അശുദ്ധിയുള്ളവനായി ഗണിക്കണം. അതിനാല്‍ അവന്‍ കുളിച്ചു ശുദ്ധിയാകുകയും ശുദ്ധിയാകുന്നതിനു മുമ്പ് നിസ്കരിച്ചവ ഖളാഅ് വീട്ടുകയും വേണം. എന്നാല്‍ കേവലം സംശയത്തിനു സ്ഥാനമില്ല...

കുളി കഴിഞ്ഞതിന് ശേഷം കുളി ശരിയായില്ലേ എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കേണ്ടതില്ല. നിയ്യത്തിലാണ് സംശയമെങ്കിലും രണ്ടാമത് കുളിക്കേണ്ടതില്ല... (ഫത്ഹുല്‍ മുഈന്‍)

ശുദ്ധിയില്ലാതെ നിസ്കരിക്കുന്നവന്‍ കാഫിറാവുകയില്ല. മറിച്ച് മന:പൂര്‍വ്വം അങ്ങനെ ചെയ്യുന്നവന്‍ വന്‍കുറ്റം ചെയ്തവനാണ്. അറിയാതെ ചെയ്യുന്നവന്‍ കുറ്റക്കാരനല്ലെങ്കിലും അല്ലാഹുﷻവിന്റെ അടുത്ത് അവന്റെ നിസ്കാരം നിസ്കാരമായി എഴുതപ്പെടില്ല. നിസ്കാരം സ്വഹീഹുമില്ല. പിന്നീട് അറിഞ്ഞാല്‍ മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്...

ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും.

15).ഇഷാ മഗ്‍രിബിനിടയില്‍ കുളിക്കല്‍ കറാഹത്താണോ..?

🅰 ഹമാം പോലോത്ത പിശാചിന്റെ വിഹാര കേന്ദ്രങ്ങളില്‍ പിശാചിന്റെ വിഹാര സമയമായ മഗ്‍രിബിനു തൊട്ടു മുമ്പും ഇശാ മഗ്‍രിബിന്റെ ഇടയിലും പ്രവേശിക്കല്‍ കറാഹത്താണ് എന്ന് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്...

എന്നാല്‍, ഇശാമഗ്‍രിബിനിടയില്‍ കുളി കറാഹത്തല്ല. പ്രത്യേകിച്ച് റമളാനില്‍ ഈ സമയത്ത് നബിﷺതങ്ങള്‍ കുളിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.

16).മുടി വെട്ടി കുളിക്കുന്നതിന്റെ മുമ്പ് നമസ്ക്കരിക്കുന്നതിന്റെ വിധി എന്ത്..?

🅰 മുടി വെട്ടുക, മീശ വെട്ടുക, കക്ഷം വൃത്തിയാക്കുക തുടങ്ങിയവക്കു ശേഷം കുളിക്കല്‍ സുന്നത്താണ്. പക്ഷേ, മുടി വെട്ടിയിട്ട് കുളിക്കുന്നതിനു മുമ്പ് നിസ്കരിക്കുന്നതില്‍ ഒരു വിരോധവും ഇല്ല. അതു അനുവദനീയവും അങ്ങനെയുള്ള നിസ്കാരം സ്വീകാര്യവുമാണ്.

17).ജനാബത്ത് കുളിക്കുമ്പോള്‍ ദേഹത്ത് നിന്നു വെള്ളം ബക്കറ്റിലേക്ക് തെറിച്ചാല്‍ ബക്കറ്റിലുള്ള മുഴുവന്‍ വെള്ളവും നജസാവുമോ..?

🅰 ഒരിക്കല്‍ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഉപയോഗിച്ച വെള്ളത്തിനു മുസ്തഅ്മിലായ വെള്ളം എന്നാണു പറയുക. നജസ് കലര്‍ന്നിട്ടില്ലാത്ത മുസ്തഅ്മിലായ വെള്ളം ഥാഹിറാണ് (സ്വയം ശുദ്ധിയുള്ളതാണ്) പക്ഷെ ഥഹൂര്‍ (സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാനുതകുന്നതും) അല്ല.

ജനാബത്ത് കുളിക്കുമ്പോള്‍ ദേഹത്തു നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് ഥാഹിറാണ് പക്ഷേ, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ ആവണമെന്നില്ല...

അതു പോലെ ഥഹൂറായ വെള്ളത്തിന്‍റെ മറ്റൊരു നിബന്ധനയാണ് അതിന്‍റെ നിറം, മണം, രുചി എന്നിവയിലൊന്നും പകര്‍ച്ചയാകാതിരിക്കുക. ഇവിടെ മുസ്തഅ്മിലായ വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവു വെള്ളമുള്ള ബകറ്റിലേക്കായാല്‍ അവിടെ പകര്‍ച്ചയാകാന്‍ സാധ്യതയുള്ള ഒരു ഇടത്തരം വസ്തു ഇതേ അളവില്‍ ആ വെള്ളത്തില്‍ കലര്‍ന്നാല്‍ പകര്‍ച്ച വരുമെങ്കില്‍ ബക്കറ്റിലെ വെള്ളം ഥഹൂറല്ല. അതു ശുദ്ധീകരണത്തില്‍ ഉപയോഗിക്കാന്‍ പറ്റുകയില്ല. (ഥഹൂറല്ല എന്നാല്‍ അത് നജസാണ് എന്നര്‍ത്ഥമില്ല) പകര്‍ച്ചയുണ്ടാവില്ലെങ്കില്‍ ഒരു പ്രശ്നവും ഇല്ല. അഥവാ ചെറിയ വല്ല തുള്ളിയും ബക്കറ്റിലേക്ക് തെറിച്ചാല്‍ അതിന്‍റെ ശുദ്ധീകരണ യോഗ്യതയെ അത് ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടും. പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്നു വെക്കണം.

18).ജനാബത്തുകാരന്‍, കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കല്‍, മുടി നീക്കം ചെയ്യല്‍ എന്നിവ ചെയ്യുന്നതിന്‍റെ വിധി എന്താണ്..?

🅰 ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നത്താണ്. എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്.

19).ഫര്‍ള് കുളിയില്‍ മൂന്നുപ്രാവശ്യം കഴുകല്‍ നിര്‍ബന്ധമോ..?

🅰 നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്നു എന്നോ നിസ്കാരത്തെ ഹലാലാക്കാന്‍ കുളിക്കുന്നു എന്നോ നിയ്യത് ചെയ്ത് ശരീരത്തില്‍ മുഴുവനും വെള്ളമാക്കലാണ് നിര്‍ബന്ധമായ കുളിയുടെ ഏറ്റവും ചുരുങ്ങിയ രൂപം. ഇത് പുരുഷനും സ്ത്രീക്കും ഇതുതന്നെയാണ്. മൂന്ന് പ്രാവശ്യം ആക്കല്‍ സുന്നത്താണ് എന്ന് മാത്രം.

20).കുളി നിര്‍ബന്ധമുള്ള സമയത്ത്, പ്രത്യേകം നിയ്യത്ത് ചെയ്യാതെ, ഫര്‍ള് കുള�

Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®