Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
മരണാന്തര കർമങ്ങൾ
മരണപ്പെട്ടാൽഅർഹതപ്പെട്ട ശരിയായ മരണാനന്തര പരിചരണങ്ങൾ ലഭിക്കണമെന്ന് നമുക്ക് ആഗ്രഹമുണ്ട്..അത് ലഭ്യമാവാനും..നാം ജീവിച്ചിരിക്കുമ്പോൾ നമ്മുടെ കുടുംബാദികളോ അയൽവാസികളോ നാട്ടുകാരോ മരണപ്പെട്ടാൽ അവരുടെ ജനാസക്ക് സർവ്വ ആദരവോടെയും ശരിയായ മരണാനന്തര പരിചരണങ്ങൾ നൽകാനും.. നമുക്ക് അറിവും പ്രവർത്തി പരിചയവും ആവശ്യമാണ്...
മനസ്സുവെച്ചാൽ ആർക്കും എളുപ്പത്തിൽ പഠിക്കാവുന്ന മരണാനന്തര ക്രിയകളുടെലളിതമായ ഒരു വിശദീകരണമാണിത്..

മരിച്ച് കഴിഞ്ഞാല്‍ ഉടൻ ചെയ്യേണ്ട 7 കാര്യങ്ങള്‍

1). കണ്ണ് അടച്ചു കൊടുക്കുക.
2).താടിയും തലയും കൂട്ടി കെട്ടുക
3). അവയവങ്ങള്‍ (ജോയിന്റ്സ്) മടക്കി നിവര്‍ത്തുക.
4). ധരിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും മാറ്റുക.
5).വേറെ നേരിയ തുണികൊണ്ട് ആകെ മൂടുക.
6).വയറിന്മേല്‍ എന്തെങ്കിലും ചെറിയ ഭാരം (ഏകദേശം 50 ഗ്രാം തൂക്കം) വെക്കുക.
7). ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.

(കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍)

1).എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.
2). ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3).പല്ല് വൃത്തിയാക്കുക.
4). മൂക്ക് വൃത്തിയാക്കുക.
5). പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.
(വുളൂഅ്‌ ചെയ്തു കൊടുക്കുമ്പോൾ വുളൂഇന്റെ നിയ്യത്ത് വെക്കൽ നിർബന്ധമാണ്)
6). താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7). മുടിചീകുക.
(സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)
കുളിപ്പിക്കൽ

(കുളിപ്പിക്കുന്ന ആൾ കുളിയുടെ നിയ്യത്ത് വെക്കൽ സുന്നത്താണ്)
1).വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2).ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ
3 പ്രാവശ്യം വെള്ളം ഒഴുക്കുക.3). വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4).ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5).ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6).ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7). പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8). പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)9).പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10).സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് 3 പ്രാവശ്യം ഒഴിക്കുക.
11). പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12). വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13). പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14). തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.
കഫൻ ചെയ്യൽ


1). കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ളോ ഇല്ല).
2). കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ള്)
3). പുരുഷന് സുന്നത്ത് 3 വസ്ത്രം.
4). സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5). പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6). സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7).തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8). തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം.
അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം...
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®