Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now Ramadan daily dua, റമദാൻ ദിവസവും ഉള്ള ദുആ, പുണ്യം, തറാവീഹ് നിസ്കരിവർക്ക് കിട്ടുന്ന കൂലി പുണ്യം, tharaweeh gift of god
റമദാനിലെ ദുആ, തറാവീഹ് നിസ്കരിച്ചവർക് കിട്ടുന്ന പ്രതിഫലം, നാളെ അല്ലാഹുവിന്റെ അടുക്കലുള്ള പദവി...
⭐️⭐️updates Daily
റമദാനിലെ എല്ലാ ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇന്നീ ആസ്അലുക്ക
ഹൈറ ഹാദൽ യൗവമി
വ ഹൈറ മാ ഫീഹി
വ ഹൈറ മാ കബിലഹു
വ ഹൈറ മാ ബഇദഹു

അർത്ഥം :(പടച്ചവനെ ഈ ദിവസത്തിന്റെ ഏറ്റവും വലിയ ഹൈറിനെ നിന്നോട് ചോദിക്കുന്നു റബ്ബേ. ആ ദിവസത്തിലുള്ള മുഴുവൻ ഹൈറും നീ തരണമേ അല്ലാഹ്. ഈ ദിവസത്തിനുള്ളിൽ മുമ്പുള്ള ഹൈറും ഈ ദിവസത്തിനു ശേഷമുള്ള ഹൈറും )
⭐️⭐️⭐️⭐️⭐️
റമദാനിലെ ഒന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇന്നീ ആസ്അലുക്ക
ഹൈറ ഹാദൽ യൗവമി
വ ഹൈറ മാ ഫീഹി
വ ഹൈറ മാ കബിലഹു
വ ഹൈറ മാ ബഇദഹു
അർത്ഥം :(പടച്ചവനെ ഈ ദിവസത്തിന്റെ ഏറ്റവും വലിയ ഹൈറിനെ നിന്നോട് ചോദിക്കുന്നു റബ്ബേ. ആ ദിവസത്തിലുള്ള മുഴുവൻ ഹൈറും നീ തരണമേ അല്ലാഹ്. ഈ ദിവസത്തിനുള്ളിൽ മുമ്പുള്ള ഹൈറും ഈ ദിവസത്തിനു ശേഷമുള്ള ഹൈറും )

1മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഉമ്മ ഒരു കുഞ്ഞിനെ പ്രസവിച്ചാൽ ആ കുഞ്ഞിന്റെ ഹൃദയം എത്ര പവിത്രമാണ് അത്രയും പാപമോചനം ലഭിക്കും )

ദുആ മഹത്വം :(പാപം പൊറുക്കപെടും )

റമദാനിലെ രണ്ടാം ദിവസം ഓതേണ്ട ദുആ
അള്ളാഹു ലത്തീഫും ബി ഇബാദിഹി
എർസുകു മയ്‌ എഷാഅഹ്
വഹുവൽ കവിയുൽ അസീസ്
അർത്ഥം :(അള്ളാഹു അവന്റെ അടിമകളോട് കരുണയുള്ളവനാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ വിഭവമായി ഭക്ഷണം കൊടുക്കുന്നു. പ്രതാഭശാലിയും ശക്തിയുള്ളവനുമാകുന്നു )
ശേഷം യാ ലത്തീഫ് (100 പ്രാവിശ്യം)ചെല്ലുക


2മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(നിനക്കും നിന്റെ മാതാപിതാക്കൾക്കും അള്ളാഹു പാപമോചനം കൊടുക്കും )

ദുആ മഹത്വം :(ദാരിദ്ര്യം,കഷ്ടപ്പാട്,മനസിന്റെ ആശങ്കകൾ മാറാൻ )

റമദാനിലെ മൂന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അഖ്‌മി ആഖിയുനനാ
അനിൽ ഓയ്രി
വ സ്വലിം നാ മിൻ കുല്ലി സുഇൻ
വ ജഅൽനാ മിൻ സുഅദാഇ ദാറയ്ൻ
അർത്ഥം :(പടച്ചവനെ കുറ്റവും കുറവും നോക്കുന്ന കാഴ്ച തരില്ലേ റബ്ബേ. എല്ലാ വിപത്തിലിൽ നിന്നും. രണ്ട് ലോകത്തിലെ വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തേണമേ )

3മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും)

ദുആ മഹത്വം :(റാഹത്ത് ഉണ്ടാകാനുള്ള ദുആ )

റമദാനിലെ നാലാമത്തെ ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അഫ്ത്തഹ് അലയ്നാ
ഫുതൂഹൽ ആരിഫിൻ
വ നവ്വിർ കുലുബനാ
ബി അൻവാരി മഇരിഫത്തിക
വാഷ്ഇൽ നാ ബിക്ക
വലാ തുഷ്ഇൽനാ
ബി അഹദിൻ ഒയ്രിക്ക
അർത്ഥം :(പടച്ചവനെ ആരിഫീങ്ങൾക്ക് തുറന്നുകൊടുത്തതെല്ലാം ഞങ്ങൾക്ക് തുറന്നുതരണമേ. നിന്റെ മഹ്ഫിറത്ത് കൊണ്ട് ഞങ്ങളുടെ ഹൃദയം പ്രകാശിപ്പിക്കണേ അല്ലാഹ്.ഞങ്ങളെ നിന്നെകൊണ്ട് ജോലി ആക്കണേ അല്ലാഹ് (നിന്റെ ദുആ,നിന്റെ ദിക്ർ,നിന്റെ ഓത്ത്).നീ അല്ലാത്ത ഒരാളെക്കൊണ്ടും നേരം പോകുന്ന ഒരാളആക്കലെ റബ്ബേ )

4മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം)

ദുആ മഹത്വം :(എല്ലാ മാസവും ചൈദന്യം (മാധുര്യം)ഉണ്ടാകും )

റമദാനിലെ അഞ്ചാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ റുസ്‌കിനാ കമാല
മുത്താബഅത്തിൽ നബിഇ (സ)
ഫീ അക്ക്‌വാലിഹി വ അഫ്ആലിഹി
അർത്ഥം :(അവിടുന്ന് പറഞ്ഞ വാക്കിലും അവിടുന്ന് ജീവിച്ച പ്രവർത്തിയിലും നമ്മുടെ വാക്കിലും പ്രവർത്തിയിലും നബിതങ്ങളെ പരിപൂർണ പിൻപറ്റൽ ഞങ്ങൾക്ക് തരണമേ അല്ലാഹ്)

5മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :( മസ്ജിദുല്‍ഹറാം(മക്ക), മസ്ജിദുന്നബവി(മദീന), മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം)

ദുആ മഹത്വം :( റമദാനിലെ മഹത്വം, നബിയുടെ പൊരുത്തവും കിട്ടാൻ )

റമദാനിലെ ആറാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ നഹ്നു അബിദുക്കൽ
ഹാളിഊൻ
ലി ഹൈബത്തിക്കൽ മുത്തദല്ലിലൂൻ
ബി ഇസ്സത്തിക്ക വ അളമത്തിക്ക
അററാജൂന ജമീല റഹ്മത്തിക്ക
അർത്ഥം :(അല്ലാഹുവേ നിന്റെ ഭയത്തിനു വേണ്ടി കാത്തിരിക്കുന്ന അടിമകളാണ്. നിന്റെ പവിത്രത കൊണ്ട് നിസാരന്മാരായി പോയ പാവങ്ങളാണ് റബ്ബേ. ഭംഗിയുള്ള റഹ്‌മത്തിനെ ഞങ്ങൾ ആഗ്രഹിക്കുന്നു റഹ്മാനെ )

6മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :( ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും [കഅബാലയത്തിന്റെ നേരെ മുകളിൽ ആകാശലോകത്ത് ഒരു പള്ളിയുണ്ട് അതാണ് ബയ്തുൽ മഅ്മൂര്‍]സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും)

ദുആ മഹത്വം :(റഹ്മത്തിന്റെ പത്തിന്റെ പ്രതിഫലം മുഴുവൻ)

റമദാനിലെ ഏഴാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇരിഫ് അന്ന ഷിഹ്റ
വൽ അയ്ന വൽ ഇഫ്ത്തരിത്ത
വ ഷെയ്ത്താന വ സാഇരി
സുറൂറി വൽ ആഫാത്ത്‌
അർത്ഥം :(സൂത്രവും മാരണവും കണ്ണേറും പൈശാച്ചികമായ ഉപദ്രവങ്ങളും നീ മാറ്റേണമേ. മറ്റു ആപത്തുകളിൽ നിന്നും വിപത്തുകളിൽ നിന്നും ഞങ്ങളെ മാറ്റേണമേ )

7മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം )

ദുആ മഹത്വം :(ഭയം മാറാൻ)

റമദാനിലെ എട്ടാമത്തെ ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ലാ നറുജു ഇല്ലാ ഇലയ്ക്ക
വലാ നദുവു ഒയ്റക്ക
വലാ നർഹബു ഇല്ലാ ഇലയ്ക്ക
അർത്ഥം :(പടച്ചവനെ ഞങ്ങൾക്ക് നിന്നിലേക്ക് അല്ലാതെ ഒരു ആഗ്രഹവുമില്ല റബ്ബേ. പടച്ചവനെ ഞങ്ങൾ നിന്നോടല്ലാതെ ചോദിക്കുന്നില്ല റബ്ബേ. അല്ലാഹ് നിന്നിലേക്കല്ലാതെ ഞങ്ങളുടെ ആഗ്രഹങ്ങൾ ഞങ്ങൾ ഇറക്കിവക്കുന്നില്ല റബ്ബേ )

8മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം )

ദുആ മഹത്വം :(100കാരുണ്യത്തിലെ ഒരു കാരുണ്യം മാത്രമാണ് നമ്മൾക്കു കിട്ടിട്ടുള്ളത് ബാക്കി 99കാരുണ്യവും കിട്ടാൻ പ്രദീക്ഷയോടെ )

റമദാനിലെ ഒൻപതാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇലയ്ക്ക നഷ്ക്കൂ
മാ നസ്സല ബിനാ മിൻ ബലാഅ്
വ വബാഅ് വ ഹൗഫിൻ
വ ളുഅ്ഫിൻ
അർത്ഥം :(അല്ലാഹുവേ, ഭയവും കഴിവില്ലായിമയും ഞങ്ങളിലേക്ക് ഇറങ്ങിയ വിപത്തും പകർച്ചവ്യാധിയും നിന്റെ മുന്നിൽ എടുത്ത് വെച്ചിട്ട് നിന്നിലേക്ക് ഞങ്ങൾ പരാതിപറയുന്നു. )

9മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഏറ്റവും വലിയ ആബിദായ ഒരു മനുഷ്യനു കൊടുക്കുന്ന കൂലി )

ദുആ മഹത്വം :(പടർന്നു പിടിച്ചിരിക്കുന്ന വൈറസിൽ നിന്നും രക്ഷ കിട്ടാൻ ഉള്ള ദുആ )

റമദാനിലെ പത്താം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അന്തറാഇ വ അഹ്സിനാ
ബി ഇയാദിക്ക യാ അർഹമ റഹിമീൻ
ബി സിഇരി സലാമുൻ കൗലം
മിൻ റബി റഹീം
അർത്ഥം :(അല്ലാഹുവേ നിന്റെ സഹായം കൊണ്ട് ഞങ്ങളെ സഹായിക്കേണമേ അല്ലാഹ്. അല്ലയോ കാരുണ്യവാനായ തമ്പുരാനെ "സലാമുൻ കൗലം മിൻ റബി റഹീം"എന്ന ആയത്തിന്റെ രഹസ്യം(കഴിവ്) കൊണ്ട് ഞങ്ങളെ സഹായിക്കേണമേ )

10മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ദുനിയാവിലും ആഖിറത്തിലും നന്മകൾ അള്ളാഹു നൽകും )

ദുആ മഹത്വം :(പകർച്ചവ്യാധിയിൽ നിന്നും അല്ലാഹുവിൽ നിന്ന് സഹായം കിട്ടുന്ന ദുആ )

റമദാനിലെ പതിനൊന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇന്നാ നാസ്‌അലുക്ക
അൻ തസിരുഫു അന്ന താഊൻ
വൽ ബലാഇ യാ അള്ളാഹു
യാ അള്ളാഹു യാ അള്ളാഹു
ബി നൂരി ദാത്തില്ലാഹിൽ കെദിം
വബി നൂരി വജിഹിൽ കെരി
അർത്ഥം :(അല്ലാഹുവേ. പരീക്ഷണങ്ങളും പകർച്ചവ്യാധികളും ഞങ്ങളെ തൊട്ട് മാറ്റാൻ ഞങ്ങൾ നിന്നോട് ചോദിക്കുന്നു. നിന്റെ ദാത്തിന്റെ പ്രകാശം കൊണ്ടും, എന്റെ പരിശുദ്ധ മുഖത്തിന്റെ പ്രഭ കൊണ്ട്, )

11മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(മരിക്കുമ്പോൾ അള്ളാഹു മഹ്ഫിറത്തിന്റെ ഒരു കിരീടം തരും)

ദുആ മഹത്വം :(മഹാമാരിയിൽ നിന്നും രക്ഷനേടാൻ)

റമദാനിലെ പന്ത്രണ്ടാം ദിവസം ഓതേണ്ട ദുആ
ഇലാഹന ലാ റബ്ബൻ ഒയ്റുക്ക്
ലാ ഷെരീക്ക ലക്ക ഫി മുൽകിക്ക്
വ തറാഹാലനാ വ തറാഹാലനാ
വ തറാഹാലനാ യാ മുഈസു
അഹ്സിനാ
അർത്ഥം :(ഞങ്ങളുടെ രക്ഷിതാവേ. നീയല്ലാതെ ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല തമ്പുരാനേ. നിന്റെ അധികാരത്തിൽ ഒരു പങ്ക്‌കാരെയും ഞങ്ങൾ തരുന്നില്ല റബ്ബേ. നീ തന്നെയാണ് സർവ്വാധികാരി ഞങ്ങളുടെ അവസ്ഥ [ഞങ്ങളുടെ കുടുംബത്തിന്റെ, നാടിന്റെ, മനസിന്റെ, ജീവിതത്തിന്റെ ] നീ കാണണേ അല്ലാഹ്. എന്നിട്ട് സഹായിക്കുന്ന റബ്ബേ ഞങ്ങളെ സഹായിക്കണേ അല്ലാഹ് )

12മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഖിയാമത്ത് നാളിൽ മുഖം പ്രകാശിക്കുന്നവനായി കൊണ്ട് വരും )

ദുആ മഹത്വം :(നമ്മുടെ വേദന, കഷ്ടപ്പാട്, മഹാമാരി എല്ലാം അല്ലാഹുവിനു മുന്നിൽ ഇറക്കിവെക്കുന്ന ദുആ )

റമദാനിലെ പതിമൂന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ലാ തുഹ്‌ലിക്ക്നാ
ബി ദുനൂബിനാ
വലാ തു ആഹിദിനാ ബി സുഇ
അഫ് ആലിനാ
വലാ തുഹ്‌ലിക്ക് നാ ബി ഹത്തായാനാ
യാ അർഹമു റാഹിമീൻ
അർത്ഥം :(പടച്ചവനെ. ഞങ്ങളുടെ ചെറിയ തെറ്റ് കൊണ്ട് ഞങ്ങളെ നശിപ്പിച്ചു കളയല്ലേ തമ്പുരാനേ. ഞങ്ങളുടെ മോശമായ പ്രവർത്തികൊണ്ട് ഞങ്ങളെ നീ പിടിച്ച് ശിക്ഷിക്കല്ലേ തമ്പുരാനേ. ഞങ്ങൾ ചെയ്തുപോയ വൻപാപങ്ങളെ കൊണ്ട് ഞങ്ങളെ തകർത്തു കളയ്യലെ അല്ലാഹ്. അല്ലയോ കരുണയുള്ള തമ്പുരാനേ )

13മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(എല്ലാ വിപത്തിനെ തൊട്ട് കാക്കും )

ദുആ മഹത്വം :(പാപമോചനത്തിന്റെ 10ൽ ചെല്ലൽ അനുവദിനീയ പ്രാർത്ഥന )

റമദാനിലെ പതിനാലാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ സെല്ലി അലാ സെയ്യിദിനാ
മുഹമ്മദിൻ സെയ്യിദിൽ താഇബീൻ
അല്ലാഹുമ്മ സെല്ലി അലാ സെയ്യിദിനാ
മുഹമ്മദിൻ സെയ്യിദ് റാഷിദീൻ
അല്ലാഹുമ്മ സെല്ലി അലാ സെയ്യിദിനാ
മുഹമ്മദിൻ സെയ്യിദിൽ ഹാഇഫീൻ
അല്ലാഹുമ്മ സെല്ലി അലാ സെയ്യിദിനാ
മുഹമ്മദിൻ സെയ്യിദിൽ സാബിരീൻ
അല്ലാഹുമ്മ സെല്ലി അലാ സെയ്യിദിനാ
മുഹമ്മദിൻ സെയ്യിദിൽ ഹാഫിളീൻ
അർത്ഥം :(ദുആ )

14മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(നിങ്ങൾ തറാവീഹ് നിസ്കരിച്ചവർ ആണെന്ന് മലക്കുകൾ സാക്ഷി പറയും )

ദുആ മഹത്വം :(പാപമോചനത്തിന്റെ പത്തിൽ പാപം പറഞ്ഞു ദുആ ചെയ്യുന്നതിന് മുമ്പ് ചെല്ലാനുള്ള ദുആ )

റമദാനിലെ പതിനഞ്ചാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അമിത്തിനാ അലാ
മുഹബത്തിൻ നബി (സ)
വ ജഅൽനാ മിൻ ഹാരിസി
ഉമ്മത്തിഹി
അൽ ആലമീന ബി കിത്താബിഹി
വ സുന്നത്തിഹി
അർത്ഥം :(മരിക്കുമ്പോൾ മുത്ത് നബിയുടെ മുഹബത്തിൽ മരിപ്പിക്കേണമേ. മുത്ത് നബിയുടെ ഉമ്മത്തിൽ ഏറ്റവും മുഹ്‍ലിസിങ്ങൾ ആക്കേണമേ. കിതാബും സുന്നത്തും ഏറ്റവും അറിവുള്ളവനാക്കി മാറ്റേണമേ )

15മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(അർശിനെയും ഖുർസിനെയും ചുമക്കുന്ന മലക്കുകളുടെ പ്രാർത്ഥന )

ദുആ മഹത്വം :([**1]ബദിരീങ്ങളെ അള്ളാഹു സഹായിച്ചത് പോലെ നിങ്ങളെ സഹായിക്കാൻ ഉള്ള ദുആ )**3ദുആ. 2ദുആ next days

റമദാനിലെ പതിനാറാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ലാ തു ഹാലിഫ് ബിനാ
അൻ ഷെരീഅത്തി നബിയ് (സ)
വലാ അൻ ത്വരീക്കത്തിഹി
അല്ലാഹുമ്മ അല്ലിം ഫിദുൻയാ
ബി അഖ്ലാ ഇ ദിക്കിരിൻ നബിയ് (സ)
അർത്ഥം :(മുത്ത് റസൂലിന്റെ ശരീഹത്തിൽ നിന്നും വഴിയിൽ നിന്നും തെറ്റിച്ച് കളയല്ലേ റബ്ബേ. ദുനിയാവിൽ മുത്ത് നബിയുടെ മദ്ഹ് കൊണ്ട് ഞങ്ങളെ നീ ഉന്നതിയിലെത്തിക്കണേ റബ്ബേ.. )

16മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(നരക മോചനവും സ്വർഗ്ഗ പ്രവേശനവും നിങ്ങൾക്ക് അള്ളാഹു രേഖപെടുത്തും )

ദുആ മഹത്വം :([2] ബദ്‌രീങ്ങളെ അള്ളാഹു സഹായിച്ചത് പോലെ നിങ്ങളെ സഹായിക്കാനുള്ള ദുആ )
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
1000പ്രാവിശ്യം ചെല്ലുക

റമദാനിലെ പതിനേഴാം ദിവസം ഓതേണ്ട ദുആ
യാ വാഹിദ് യാ അഹദ്
യാ ഫർദ് യാ സമദ്
യാ ഹയ്യു യാ കയ്യും
ബി റഹ്മത്തിക്ക അസ്ത്തഈസ്
ലാ ഇലാഹ ഇല്ലാ അൻന്ത
സുബ്ഹാനക്ക ഇന്നീ കുൻത്തു
മിനല്ലാലിമീൻ
അർത്ഥം :

17മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(അമ്പിയാ മുർസലീങ്ങൾക്ക് അള്ളാഹു കൊടുക്കുന്ന പ്രതിഫലം )

ദുആ മഹത്വം :([3]ബദിരീങ്ങളെ അള്ളാഹു സഹായിച്ചതു പോലെ നിങ്ങളെ സഹായിക്കാൻ ഉള്ള ദുആ )

റമദാനിലെ പതിനെട്ടാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അരിനാ വജിഹൻ നബിയ് (സ)
വസ്ക്കിനാ മിൻ ഹൗളിഹി
ബി എദ്ഹി ഷുർബത്തൻ
ലാ നള്മഉ ബഅ്ദഹാ അബദാ
യാ റബ്ബൽ ആലമീൻ
അർത്ഥം :(അല്ലാഹുവേ നിന്റെ മുത്ത് നബിയുടെ മുഖം ഞങ്ങൾക്ക് കാണിച്ചു തരേണമേ തമ്പുരാനേ.അതിൽ നിന്നും മുത്ത് നബിയുടെ കൈ കൊണ്ട് ഒരു കോപ വെള്ളം കുടിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ തമ്പുരാനെ.അതിനു ശേഷം ഒരിക്കലും ദഹിക്കുകയില്ലലോ തമ്പുരാനേ. )

18മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(നിനെ തൊട്ടും നിന്റെ മാതാപിതാക്കളെ തൊട്ടും അള്ളാഹു തൃപ്തി പെട്ടിരിക്കുന്നു എന്ന് മലക്കുകൾ ആകാശലോകത്തിനിന്നും വിളിച്ചു പറയും )

ദുആ മഹത്വം :(ഹൗളുൽ കൗസർ കുടിക്കുവാനുള്ള ഭാഗ്യം )

റമദാനിലെ പത്തൊമ്പതാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ സെല്ലിംനാ
ആഫാത്തി ദാറായിൻ
വർസുക്കിനാ സആദാത്തി ദാറയിൻ
വ നഷ്ക്കൂ ഇലയ്ക്ക കസ് വത്ത
കുലൂബിനാ വ കസ്റത്ത ദുനുബിനാ
അർത്ഥം :(രണ്ട് ലോകത്തിലെയും ആപത്തുകളെ തൊട്ട് കാക്കണേ റബ്ബേ. (ദുനിയാവ്,പരലോകം).രണ്ട് ലോകത്തെയും വിജയം ഞങ്ങൾക്ക് നൽകണേ റബ്ബേ.ഞങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യത്തെ കുറിച്ചും അധിക പാപങ്ങളെ കുറിച്ചും ഞങ്ങൾ നിന്നോട് ആവലാതി പറയുന്നു.കൂടുതൽ തെറ്റ് ചെയ്തവരാണ്. ഒരു മയമില്ലാത്ത ഹൃദയത്തിന്റെ ഉടമയുമാണ് )

19മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഫിർദൗസിലെ പദവി അള്ളാഹു ഉയർത്തും )

ദുആ മഹത്വം :(നരക മോചനത്തിന് അനുയോജ്യമായ ദുആ )

റമദാനിലെ ഇരുപതാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇന്നാ നഷ്ക്കു
ഇലയ്ക്ക തൂല ആമാലിന
വ ഫസാദ അഖ്മാലിനാ
വ തക്കാസു ലനാ അനിത്വആത്ത്
അർത്ഥം :(അമിതമായ ആഗ്രഹങ്ങളെ തൊട്ട് കാക്കണേ റബ്ബേ. അമലുകളുടെ പ്രശ്നങ്ങളെ നിന്നോട് ആവലാതി പറയുന്നു. ഞങ്ങളുടെ ആരാധനകളിലുള്ള അലസതെ തൊട്ട് ഞങ്ങൾ കാവൽ ചോദിക്കുന്നു റബ്ബേ)

20മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ശുഹദാക്കളുടെ കൂലി [ഭൗതിക ലോകത്തിൽ എല്ലാം തേജിചിട്ട് അല്ലാഹുവിന്റെ ദീനിനു വേണ്ടി ശരീരം സമർപ്പിച്ച പ്രതിഫലം])

ദുആ മഹത്വം :(അലസത വരാതിരിക്കാനുള്ള ദുആ [ആദ്യം നിലനിന്ന ആവേശം അവസാനം വരെ നിലനിൽക്കാൻ വേണ്ടി])

റമദാനിലെ ഇരുപത്തിഒന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ഇന്നാ നർഫഉ ഐദിഅ നാ
ദാഈന റാഇബീന ഫലാ നത്തുർദ്ധന്നാ
വലാ തർദ്ധന്നാ ഹാഇബീൻ
അർത്ഥം :(യാചിക്കുന്നവരായിട്ടും ആഗ്രഹിക്കുന്നവരായിട്ടും ഞങ്ങളുടെ കൈ കൾ ഉയർത്തുന്നു തമ്പുരാനേ. ഞങ്ങളെ നീ ആട്ടിയോടിക്കരുത് നിരാശയോടെ ഞങ്ങളുടെ കൈ കളെ മടക്കുകയും ചെയ്യരുത് റബ്ബേ.)

21മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(സ്വർഗ്ഗത്തിലെ "മദീനതുൽ ജന്ന "[സ്വർഗ്ഗത്തിന്റെ പട്ടണം] ലഭിക്കും )

ദുആ മഹത്വം :(പാപമോചനത്തിന് അനുയോച്യമായ ദുആ )

റമദാനിലെ ഇരുപത്തിരണ്ടാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അജിർനാ മിൻ ഹൗലി
യൗമിൽ ഖിയാമ
വ ഷദാഇദിഹീ വനസബിഹി
വനാസിലിഹീ വ തആബിഹി
അർത്ഥം :(പടച്ചവനെ ഖിയാമത്ത് നാളിന്റെ ഭയങ്കരമായ അവസ്ഥയെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്. അതിന്റെ ഒരു ഭയപെടുത്തലിനെ ബുദ്ധിമുട്ടിക്കലിനെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്.)

22മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(പരലോകത്തെ മനപ്രയാസം മാറ്റിക്കൊടുക്കും )

ദുആ മഹത്വം :([സൂറത്തുൽ മുർസലാത്ത്]പരലോകത്ത് നരകം കാക്കുന്ന മലക്ക് നരത്തിന്റെ ഒരു ഭാഗം വലിച്ചു കൊണ്ടുവരുന്നത് കണ്ടാൽ എല്ലാവരും ഭയപ്പെടും ആ ഭയം ഇല്ലാതിരിക്കാൻ )

റമദാനിലെ ഇരുപത്തിമൂന്നാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ (സ)
വ അൻസിൽഹുൽ മക്ക് അദൽ മുക്കററബ
ഇൻന്തക്ക യൗമൽ ഖിയാമ
അർത്ഥം :

23മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഏറ്റവും വലിയ സ്വാലിഹായ മനുഷ്യനു കൊടുക്കുന്ന പ്രതിഫലം )

ദുആ മഹത്വം :(നരകത്തിന് പോലും പേടിയുള്ള സ്വലാത്ത് )

റമദാനിലെ ഇരുപതിനാല്ലാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ അക്ക്നീ അദാബക്ക
യൗമ തബുഅസു ഇബാദക്ക
അർത്ഥം :(അല്ലാഹുവേ. നിന്റെ അടിമകളെ ഉയർത്തെഴുന്നേൽപിച്ചു വരുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കണേ റബ്ബേ.)

24മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(അവന്റെ ജീവിതത്തിലെ പ്രധാനപെട്ട 24ദുആ അള്ളാഹു സ്വീകരിക്കും )

ദുആ മഹത്വം :(നരക മോചനം കിട്ടാൻ വേണ്ടി ഒരുപാട് പ്രാവിശ്യം റമദാനിൽ ചെല്ലേണ്ട ദുആ )

റമദാനിലെ ഇരുപത്തിയഞ്ചാം ദിവസം ഓതേണ്ട ദുആ
ആസ്തഅഖ്ഫിറുല്ലാഹിൽ അളീം
മിൻ കുല്ലി ദംബിൻ അദ്നബ്ത്തുഹൂ
അംദൻ ഔ ഹത്ത് അൻ ഔ സിററൻ
ഔ അലാനിയത്തൻ ഔ സഈറൻ
ഔ കെബീറൻ ഇന്നക്ക അന്ത
അല്ലാമുൽ ഉയൂബ്
അർത്ഥം :(പടച്ചവനെ നിന്നോട് ഞങ്ങൾ പൊറുക്കലിനെ ചോദിക്കുന്നു. ഞാൻ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മനപ്പൂർവം ചെയ്തത്, പിഴവായി ചെയ്തത്, രഹസ്യമായി ചെയ്തത്, പരസ്യമായി ചെയ്തത്, ചെറിയ തെറ്റ്, വലിയ തെറ്റ് എല്ലാം നിന്നോട് പൊറുക്കലിനെ തേടുന്നു. എല്ലാ അദൃശ്യങ്ങൾ അറിയുന്നവൻ നീയാണല്ലോ തമ്പുരാനേ. )

25മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(ഖബർ ശിക്ഷയിൽ നിന്നും രക്ഷ കിട്ടാൻ )

ദുആ മഹത്വം :(റമദാനിലൊടുവിൽ ഒരുപാട് ത്യാഗം ചെയ്തു കൊണ്ട് കണ്ണുനീരോടെ ദുആ ചെയ്യാൻ )

റമദാനിലെ ഇരുപത്തിയാറാം ദിവസം ഓതേണ്ട ദുആ
അസ്തഖ്ഫിറുല്ലാ അൻ ജമിഇ
മാ കരിഹല്ലാഹു കൗലൻ
വ ഫിഇലൻ വ അമലാ
അർത്ഥം :(വാക്കിനാലും പ്രവർത്തിയിലും നിനക്ക് ഇഷ്ടപെടാത്ത മുഴുവൻ കാര്യങ്ങളിൽ നിന്നും അല്ലാഹുവേ നീ ഞങ്ങൾക്ക് പൊറുത്തുതരേണമേ റഹ്മാനെ. )

26മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(40 വർഷം അമൽ ചെയ്ത കൂലി )

ദുആ മഹത്വം :(തൗബയുടെ കൂട്ടത്തിൽ വളരെ പ്രദാനമായും ചെല്ലേണ്ട ദുആ )

റമദാനിലെ ഇരുപത്തിയേഴാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ജഅൽനാ മിന തവ്വബിൻ
വ ജഅൽനാ മിനൽ മുത്തത്വഹ്-രീൻ
വ ജഅൽനാ മിൻ ഇബാദിക്ക സ്വാലിഹീൻ
അർത്ഥം :(അല്ലാഹുവേ ഞങ്ങളെ തൗബ ചെയ്തവരാക്കേണമേ.ഞങ്ങളെ പരിശുദ്ധൻമാരാക്കണമേ റബ്ബേ. നിന്റെ സ്വാലിഹീങ്ങളായ നല്ല അടിമകളുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കേണമേ )

27മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(സ്വിറാത്ത് പാലത്തിലുടെ അതിവേഗം പാഞ്ഞുപോകാൻ പറ്റുന്ന പവർ കിട്ടും )

ദുആ മഹത്വം :( അവസാനത്തെ 10ൽ എപ്പോഴെങ്കിലും 100 പ്രാവിശ്യം ചെല്ലി തീർക്കേണ്ട ദുആ )

റമദാനിലെ ഇരുപത്തിയെട്ടാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ സാക്കിൽ മീസാനനാ
ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)
അല്ലാഹുമ്മ ഹവ്വിൻ അലയ് നൽ ഹിസാബ്
ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)
അല്ലാഹുമ്മ നെജ്ജിനാ മിനന്നാർ
ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)
അർത്ഥം :("ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)"എന്ന കലിമയുടെ ബർകത്ത് കൊണ്ട് മീസാൻ എന്ന തുലാസിന് ഭാരം തേരേണമേ റബ്ബേ."ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)"എന്ന കലിമയുടെ ബർകത്ത് കൊണ്ട് വിചാരണ ലഗുവാക്കണേ റബ്ബേ."ബി കൗലി ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ് (റ)"എന്ന കലിമയുടെ ബർകത്ത് കൊണ്ട് നരകത്തിൽ നിന്ന് ഞങ്ങളെ രക്ഷപെടുത്തണ്ണെ റബ്ബേ.)

28മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(സ്വർഗ്ഗത്തിലെ തന്നെ ഏറ്റവും ഉന്നതമായ സ്ഥാനം )

ദുആ മഹത്വം :(പരലോക വിജയത്തിനുള്ള ദുആ )

റമദാനിലെ ഇരുപത്തിഒൻപതാം ദിവസം ഓതേണ്ട ദുആ
യാഹന്നാനു യാ മന്നാനു
യാ ദയ്യാനു യാ ബുർഹാനു
യാ സുബ്ഹാനു യാ സുൽത്താനു
യാ ഉഫ്റാനു യാ മുസ്‌ഥആനു
ബി റഹ്മത്തിക യാ അർഹമുറാഹിമീൻ
ശ്രേഷ്ഠത :(അല്ലാഹുവിന്റെ പേരുകൾ ചെല്ലുക അല്ലാഹുവിനു ഇഷ്ടമാണ്. ഇത് അല്ലാഹുവിന്റെ അനുഗ്രഹം നിലനിർത്താൻ കാരണമാകും )

29മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(സ്വീകരിച്ച 1000 ഹജ്ജിന്റെ കൂലി )

ദുആ മഹത്വം :(റമദാനിലെ അനുഗ്രഹം എന്നും നിലനിൽക്കാൻ )

റമദാനിലെ മുപ്പതാം ദിവസം ഓതേണ്ട ദുആ
അല്ലാഹുമ്മ ആത്തിനാ
ബി ഹാക്കിൽ ഖുർആൻ
ഹയ്റദ്ദുൻയാ വ ഹയ്റൽ ആഹിറ
സന്ദേശം :(റമദാൻ കഴിഞ്ഞാലും ഖുർആൻ ഏറ്റവും ചുരുങ്ങിയത് ഒരു പേജ് എങ്കിലും ഓതും എന്ന് ഒരു ഉറച്ച തീരുമാനം ഉണ്ടാകുക.ഖുർആൻ നു മായുള്ള ബന്ധം തുടർന്നു കൊണ്ട് പോകുക )

30മത്തെ തറാവീഹ് നിസ്കരിച്ചവന് ലഭിക്കുന്നകൂലി :(സ്വർഗ്ഗത്തിലെ കായ്, കനികൾ, പാനം തേൻ നിങ്ങൾ കുടിച്ചുകൊള്ളു എന്ന് അള്ളാഹു വിളിച്ചു പറയും )

ദുആ മഹത്വം :(ഖുർആൻ ന്റെ പൊരുത്തം കിട്ടുന്ന ദുആ )

End

🤲ദുആ വസീയതോടെ

കടപ്പാട്
Albayan
Noushad baqavi

ഏവർക്കും ബിഗ്‌മഞ്ചേരി യുടെ ചെറിയ പെരുന്നാൾ ആശംസകൾ Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®