Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
ബാങ്ക് ഇഖാമ
നിസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും.ബാങ്ക് വിളിച്ചു പറയുന്ന ആള്‍ക്ക് മുഅദ്ദിന്‍ എന്നു പറയുന്നു. ഖിബിലക്ക് അഭിമുഖമായി നിന്നു കൈകള്‍ ചെവിക്ക് നേരെ ഉയര്‍ത്തി ഉറക്കെ അദാന്‍ വിളിക്കണം. അദാന്‍ എന്നതിന്റെ ഉറുദുപദമാണ് ബാങ്ക്. ഈ പദം മലയാളത്തിലും ഉപയോഗിക്കുന്നു.
ബാങ്കുവിളിക്ക് ശേഷം നമസ്‌ക്കരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്നതാണ് ഇഖാമ അഥവാ ഇഖാമത്ത് എന്ന പേരിലറിയപ്പെടുന്നത്. ഇഖാമ എന്ന വാക്കിന് സ്ഥാപിക്കുക, നിലനിര്‍ത്തുക എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. ബാങ്കുവിളിയുടെ ലഘുരൂപമായ ഇഖാമത്തിന്റെ അവസാനഭാഗത്ത്, അല്ലാഹു അക്ബര്‍… ലാ ഇലാഹ ഇല്ലല്ലാഹിന് മുമ്പായി ഖദ് ഖാമത്തിസ്സ്വലാത്ത് എന്ന് രണ്ട് തവണ ചൊല്ലുന്നു.



اللَّهُ أَكْبَرُ , اللَّهُ أَكْبَرُ
, اللَّهُ أَكْبَرُ , اللَّهُ أَكْبَرُ
, أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ
, أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ
, أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ,
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ِ ,
حَيَّ عَلَى الصَّلاةِ
, حَيَّ عَلَى الصَّلاةِ
, حَيَّ عَلَى الْفَلاحِ
, حَيَّ عَلَى الْفَلاحِ
, اللَّهُ أَكْبَرُ , اللَّهُ أَكْبَر
لا إِلَهَ إِلا اللَّهُ


അര്‍ത്ഥം: അല്ലാഹു ഏറ്റവും വലിയവനാകുന്നു. ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിസ്കരിക്കാന്‍ വരൂ! വിജയം നേടാന്‍ വരൂ! അള്ളാഹു ഏറ്റവും വലിയവനാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല.ഇഖാമത്തിന്‍റെ വചനങ്ങള്‍ ഇവയാണ്


كبر
أشهد أن لا إله إلا الله
أشهد أن محمدا رسول الله
حي على الصلاة
حي على الفلاح
قد قامت الصلاة
قد قامت الصلاة
الله أكبر الله أكبر
لا إله إلا الله،

ബാങ്കിന്‍റെ വചനങ്ങള്‍ തന്നെയാണ് ഇഖാമത്തിന്‍റെയും വചനങ്ങള്‍. കൂടുതലായുള്ളത് ഖദ്ഖാമത്തിസ്വലാത്ത്, ഖദ്ഖാമത്തിസ്വലാത്ത്. എന്നുള്ളതാണ്. നിസ്കാരം ഇതാ നിര്‍വഹിക്കാന്‍ പോകുന്നു എന്നാണു ഇതിന്‍റെ അര്‍ത്ഥം.
ബാങ്കും ഇഖാമത്തും നിര്‍വഹിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും വചനങ്ങള്‍ ക്രമപ്രകാരവും തുടര്‍ച്ചയായും ഉച്ചരിക്കണം. ജമാഅത്തിന് വേണ്ടിയാണ് ബാങ്കും ഇഖാമത്തും വിളിക്കുന്നതെങ്കില്‍ കുറഞ്ഞത് ഒരാളെങ്കിലും അത് കേട്ടിരിക്കണം. ആശുധിയോടുകൂടി ബാങ്കും ഇഖാമത്തും കൊടുക്കുന്നതിനു വിരോധമില്ലെങ്കിലും അത് കറാഹത്താണ്. താഴെ പറയുന്ന കാര്യങ്ങള്‍ ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും സുന്നത്തുകളാകുന്നു.

1) ബാങ്കും ഇഖാമത്തും കൊടുക്കുമ്പോള്‍ നില്‍ക്കുക.
2) ഖിബ് ല യുടെ ഭാഗത്തേക്ക് തിരിയുക.
3) ശുദ്ധിയുണ്ടായിരിക്കുക.
4) ഹയ്യഅലസ്സ്വലാത്ത് എന്ന് പറയുമ്പോള്‍ വലതു ഭാഗത്തേക്കും ഹയ്യഅലല്‍ ഫലാഹ് എന്ന് പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കുക.
5) ഉയരമുള്ള സ്ഥലത്ത് നില്‍ക്കുക.
6) ചെവികളില്‍ വിരലുകള്‍ വെക്കുക.
7) ശബ്ദം ഉയര്‍ത്തുക.
8) രണ്ട് ശഹാദത്തുകള്‍ ഉറക്കെ വിളിച്ചു പറയുന്നതിനു മുമ്പ് പതുക്കെ ഉച്ചരിക്കുക.
9) സുബ്ഹ് നിസ്കാരത്തിന് വേണ്ടി ബാങ്ക് വിളിക്കുമ്പോള്‍ ഹയ്യഅലല്‍ ഫലാഹ് എന്ന് പറഞ്ഞതിന് ശേഷം അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് രണ്ട് പ്രാവശ്യം പറയുക. നിസ്കാരമാണ് ഉറക്കത്തെക്കാള്‍ ഉത്തമം എന്നാണാ വാക്യത്തിന്‍റെ അര്‍ത്ഥം.
10) ബാങ്കും ഇഖാമത്തും കേള്‍ക്കുന്നവര്‍ അതെ വചനങ്ങള്‍ ഏറ്റു പറയുക.
11) "ഹയ്യഅല" എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ "ലാഹൌല വാലാ കുവ്വത്ത ഇല്ലാബില്ലാഹില്‍ അലിയ്യില്‍ അളീം" എന്ന് പറയുക.
12) അസ്സ്വലാത്തു ഖൈറും മിനന്നൌം എന്ന് കേള്‍ക്കുമ്പോള്‍ "സ്വദഖ്ത വബരിര്‍ത" (നീ സത്യം പറഞ്ഞു, നന്മ ചെയ്തു) എന്ന് പറയുക.
13) ഖദ്ഖാമത്തിസ്വലാത്ത് എന്ന് കേള്‍ക്കുമ്പോള്‍ "അഖാമഹല്ലാഹു വഅദാമഹാ" (അല്ലാഹു അതിനെ നിലനിര്‍ത്തുകയും ശാശ്വതമാക്കുകയും ചെയ്യട്ടെ) എന്ന് പറയുക.
14) ബാങ്കും ഇഖാമത്തും കൊടുക്കുന്നവരും അവ കേള്‍ക്കുന്നവരും അതിനു ശേഷം താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക
ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ദുആ



اللهم رب هذه الدعوة التامة والصلاة القائمة آت سيدنا محمد الوسيلة والفضيلة وابعثه المقام المحمود الذى وعدته إنك لاتخلف الميعاد

അര്‍ത്ഥം: പൂര്‍ണമായ ഈ വിളിയുടെയും അതിനെ തുടര്‍ന്ന്‍ നിലവില്‍ വരുന്ന നിസ്കാരത്തിന്‍റെയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ്‌ നബി(സ)ക്ക് വസീലത്ത് ഫലീലത്ത് തുടങ്ങിയ ഉന്നത പദവികള്‍ നീ നല്‍കുകയും നീ വാഗ്ദാനം ചെയ്ത് സ്തുതിക്കപ്പെട്ട സ്ഥാനത്ത് അദേഹത്തെ നിയോഗിക്കുകയും അദേഹത്തിന്‍റെ ശുപാര്‍ശ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ! തീര്‍ച്ചയായും നീ വാഗ്ദാനം ലങ്കിക്കുകയില്ല
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®