Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
ഖുനൂത്തും അർത്ഥവും (ഷാഫി മദ്ഹബ് )

اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ۞ عَافِنِي فِيمَنْ عَافَيْتَ ۞وَتَوَلَّنِي فِيمَنْ تَوَلَّيْتَ ۞وَبَارِكْ لِي فِيمَا أَعْطَيْتَ ۞وَقِنِي شَرَّ مَا قَضَيْتَ ۞فَإِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ ۞وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ ۞وَلاَ يَعِزُّ مَنْ عَادَيْتَ۞ تَبَارَكْتَ رَبَّنَا وَتَعَالَيْتَ ۞ فَلَكَ الْحَمْدُ عَلَى مَا قَضَيْتَ ۞سْتَغْفِرُكَ وَأَتُوبُ إِلَيْكَ ۞وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
അർത്ഥം :- അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.നീ സൌഖ്യം നൽകിയവരോടൊപ്പം എനിക്കും സൌഖ്യം നൽകേണമേനീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേനീ നൽകിയതിൽ എനിക്ക് നീ ബർക്കത്ത് ചെയ്യേണമേനീ വിധിച്ചതിന്റെ ആപത്തിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ.കാരണം നിശ്ചയമായും നീ വിധിക്കുന്നു.നിന്റെ മേൽ വിധിക്കപ്പെടുകയില്ല.നീ സ്നേഹിച്ചവൻ നിന്ദ്യനാവുകയില്ല.നീ ശത്രുത കാണിച്ചവൻ പ്രതാപിയാവുകയുമില്ല.ഞങ്ങളുടെ രക്ഷിതാവേ നീ വിശുദ്ധനും ഉന്നതനുമായിരിക്കുന്നു.നീ വിധിച്ചതിന്റെ പേരിൽ സർവ്വസ്‌തുതിയും നിനക്കാകുന്നു.നിന്നോട് ഞാൻ പാപമോചനം തേടുന്നു.നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.


🔘 മഅ്മൂമുമാര്‍ മറ്റ് മദ്ഹബുകാരായത് കൊണ്ട് സുബ്ഹിക്ക് മനപ്പൂര്‍വ്വം ഖുനൂത്ത് ഉപേക്ഷിക്കുന്ന ഇമാമിനെ തുടരാമോ❓️
✔️ഖുനൂത് മനഃപൂര്‍വ്വം ഉപേക്ഷിക്കുന്ന ഇമാമിനെ തുടര്‍ന്നു നിസ്കരിക്കാവുന്നതാണ്. മാത്രമല്ല ഖുനൂത് ഓതി ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവും ഖുനൂതില്ലാത്ത (മുബ്തദിഅ് അല്ലാത്ത) ഇമാമിനെ തുടര്‍ന്നു നിസ്കരിക്കലാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ രണ്ടാമത്തെ ഇഅ്തിദാലില്‍ ഇമാമിനെ അനുവധനീയമായതിലുമപ്പുറം പിന്താതെ, സാധ്യമായ രീതിയില്‍ സ്വന്തമായി ഖുനൂത് ഓതുകയും പിന്നീട് ഇമാമിന്‍റെ സലാമിനു ശേഷം സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്.

🔵 സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത് ഓതാതിരുന്നാല്‍ സഹവിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ? സുജൂദ് ചെയ്യണം എന്നാണെങ്കില്‍ സൌദിയില്‍ നിസ്കരിക്കുമ്പോള്‍ അവര്‍ സുജൂദ് ചെയ്യുന്നതായി കാണുന്നില്ല. അവരോട് നമുക്ക് തുടരാമോ❓️
✔️ സുബ്ഹില്‍ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

🔆 ഖുനൂതിനും സ്വലാത്തിനും ശേഷം ‘റബ്ബിഗ്ഫിര്‍വര്‍ഹം വ അന്‍ത ഖൈറുര്‍റാഹിമീന്‍’ എന്നു പറയല്‍ നല്ലതാണ് (സുന്നത്താണ്) എന്ന് ഇമാം റൂയാനി(റ) പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ അനുകരിക്കുന്നവര്‍ക്ക് ഈ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാം. ഇമാമിനു ഉറക്കെയും ചൊല്ലാം. അതേസമയം ശാഫിഈ മദ്ഹബു പ്രകാരം പ്രസ്തുത ദുആ സുന്നത്തില്ലാത്തതിനാല്‍ ഇതു ഒഴിവാക്കിയാല്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തില്ല. ഇമാം റൂയാനി(റ) സ്വന്തം നിലയില്‍ അഭിപ്രായപ്പെട്ട ഈ പ്രാര്‍ത്ഥന ഇമാം അര്‍ദബീലി(റ), ഇമാം ഇബ്‌നു ഹജര്‍(റ) തുടങ്ങിയ പലരും എടുത്തുദ്ധരിച്ചിട്ടുണ്ട്.

🔆 ഇമാം, തനിച്ചു നിസ്‌കരിക്കുന്നവര്‍ തുടങ്ങിയവര്‍ ഖുനൂത് മനപ്പൂര്‍വ്വം ഒഴിവാക്കുകയും റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷം ഖുനൂതിലേക്ക് മടങ്ങുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാവും. ഇവര്‍ മറന്നുകൊണ്ടാണ് ഖുനൂത് ഒഴിവാക്കിയതെങ്കില്‍ ഫര്‍ളുമായി ബന്ധപ്പെടുംമുമ്പ് (സുജൂദില്‍ നെറ്റിവെയ്ക്കും മുമ്പ്) ഓര്‍മ വന്നാല്‍ ഖുനൂതിലേക്ക് മടങ്ങല്‍ സുന്നത്തുണ്ട്. റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷമാണ് മറന്നു ഖുനൂത് ഒഴിവാക്കിയവര്‍ മടങ്ങിയതെങ്കില്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. ഫര്‍ളുമായി ബന്ധപ്പെട്ട ശേഷം ഖുനൂതിലേക്ക് മടങ്ങിയാല്‍ നിസ്‌കാരം ബാത്വിലാവും. ഹറാമാണെന്ന വിവരമില്ലാതെയോ മറന്നോ മടങ്ങിയാല്‍ ബാത്വിലാവില്ല.

🔆മഅ്മൂം ഖുനൂത് മറന്നു ഒഴിവാക്കിയാല്‍ ഫര്‍ളുമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഖുനൂതിലേക്ക് മടങ്ങി ഇമാമിനോടു പിന്‍പറ്റണം. അല്ലെങ്കില്‍ ‘ഇമാമുമായി വിട്ടുപിരിയുന്നു’ എന്നു കരുതണം. രണ്ടുമില്ലെങ്കില്‍ അവന്റെ നിസ്‌കാരം ബാത്വിലാവും.

🔆മഅ്മൂം മനപ്പൂര്‍വ്വം ഖുനൂത് ഒഴിവാക്കിയാല്‍ ഖുനൂതിലേക്ക് മടങ്ങുകയോ സുജൂദില്‍ ഇമാമിനെ പ്രതീക്ഷിക്കുകയോ ഇമാമുമായി വിട്ടുപിരിയുന്നുവെന്നു കരുതുകയോ ചെയ്യാം. ഖുനൂതിലേക്ക് മടങ്ങലാണു ഉത്തമം.

🔆 പ്രത്യേക കാരണങ്ങളുള്ളതിനാല്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന ഖുനൂത്താണിത്. ഇതിനെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഖുനൂത്തുന്നവാസില്‍ (ആപത്തുവരുമ്പോള്‍ ചൊല്ലുന്ന ഖുനൂത്ത്) എന്ന് വിളിക്കുന്നു. അതായത്. മുസ്ലിംകള്‍ക്ക് വല്ല ബുദ്ധിമുട്ടോ വിപത്തോ ഉണ്ടാകുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥന. ഉച്ചത്തില്‍ ചൊല്ലുന്ന നമസ്കാരങ്ങളിലാണ് ഇത് പ്രാര്‍ഥിക്കേണ്ടതെന്നാണ് ചട്ടം. തങ്ങളെ ബാധിച്ച വിപത്തില്‍നിന്ന് രക്ഷിക്കാനും എത്രയുംവേഗം അതില്‍നിന്ന് തങ്ങളെ മോചിപ്പിക്കാനും അല്ലാഹുവിനോട് വിനയപൂര്‍വം ആവശ്യപ്പെടുകയാണതില്‍. അതാണ് തിരുദൂതര്‍ ചെയ്തിരുന്നത്. ശാഫഈ മദ്ഹബിലെ ചില പണ്ഡിതന്മാര്‍ സ്വുബ്ഹ് നമസ്കാരത്തില്‍ സ്ഥിരമായി ഖുനൂത്ത് ഓതുന്നത് സുന്നത്താണെന്ന് കരുതുന്നു. ഇത്തരം കാരണങ്ങള്‍ യഥാര്‍ഥത്തില്‍ ഐച്ഛികമാണ്. അതൊരാള്‍ ഉപേക്ഷിച്ചാല്‍ അയാളുടെമേല്‍ കുറ്റമൊന്നുമില്ല.

🎦ഒരിക്കല്‍ ശാഫിഈ ഇമാം ബാഗ്ദാദില്‍ പോയപ്പോള്‍ ഇമാം അബൂഹനീഫയോടെ അഭിപ്രായത്തോടുള്ള ആദരവ് പരിഗണിച്ച് സ്വുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതാതിരുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇളവും ഉദാരതയുമുണ്ടെന്നാണ് പ്രസ്തുത സംഭവം സൂചിപ്പിക്കുന്നത്. കാര്‍ക്കശ്യം ഇതില്‍ അഭികാമ്യമല്ല
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة
:(كتاب الأذكار للنووي"സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.
عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "
മരണം വരെ നബി(സ)സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അല്‍ അദ്കാര്‍) ഈ ഹദീസ് ധാരാളം പണ്ഡിതന്മാര്‍ ഉദ്ദരിച്ചിട്ടുണ്ട്
رواه أحمد:3/162 ، والدار قطني:2/239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، " أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا
"ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു(അഹ്മദ്,ദാറഖുത്നീ,ഹാക്കിം,ബൈഹകി,ഇമാം ത്വഹാവി)ഈ ഹദീസ് പരമ്പര മുഴുവനും സ്വീകാര്യമാണന്ന്‍
ഇമാം ഹാകിം(റ)പറയുന്നു ഈ അഭിപ്രായം ഇമാം ബൈഹകി(റ)സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്"
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®