Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
നിസ്കാരത്തിന്റെ സുന്നത്തുകൾ
നിസ്കാരത്തിന്റെ സുന്നത്തുകളെ രണ്ടായി തരം തിരിക്കുന്നു
1)ഹൈആത്ത് സുന്നത്തുകൾ
2)അബ്ആള് സുന്നത്തുകള്‍
ഹൈആത്ത് സുന്നത്തുകൾ
നിയ്യത്ത് ചെയ്യുമ്പോള്‍ അദാഉം, ഖളാഉം വെളിവാക്കി പറയല്‍,
നിയ്യത്തിന്റെ റക്അത്തുകളുടെ എണ്ണം ചേര്‍ക്കല്‍,
അല്ലാഹുവിനു വേണ്ടി നിസ്കരിക്കുന്നു എന്നു കരുതല്‍,
തക്ബീറത്തുല്‍ ഇഹ്റാം,
റുകൂഇലേക്കുള്ള പോക്ക്,
റുകൂഇല്‍ നിന്നു എഴുന്നേല്‍ക്കല്‍ ഈയവസരത്തിലെല്ലാം കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തല്‍,
വലതുകൈകൊണ്ട് ഇടതു കയ്യിന്റെ മണിബന്ധത്തില്‍ പിടിച്ചു കൊണ്ട് നെഞ്ചിനു താഴെയും പൊക്കിളിനു മുകളിലുമായി വെക്കലും
വജ്ജഹത്തു ഓതലും
ഫാത്തിഹക്ക് മുമ്പ് അഊദു ഓതലും
രാത്രികളിലെ നിസ്കാരം, ജുമുഅ,രണ്ടു പെരുന്നാള്‍ നിസ്കാരം, ചന്ദ്രഗ്രഹണ നിസ്കാരം, മഴ തേടുന്ന നിസ്കാരം ഇവയില്‍ ആദ്യ റക്അത്തുകളില്‍ ഫാത്വിഹായും സൂറത്തും ഉച്ചത്തിലും മറ്റുനിസ്കാരങ്ങളില്‍ ശബ്ദം താഴ്ത്തിയും ഓതുക. (തറാവീഹിലും റമളാനിലെ വിത്വ്റിലും) ഫാത്വിഹായുടെ ശേഷം ആമീന്‍ പറയലും ഫാത്വിഹായുടെ ഓരോ ആയത്തുകളിലും വഖ്ഫ് ചെയ്യുക.
എല്ലാ നിസ്കാരങ്ങളിലും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ ഫാതിഹാക്കു ശേഷം സൂറത്ത് ഓതുക.
ഒരു കര്‍മ്മം കഴിഞ്ഞ് അടുത്തതിലേക്കു നീങ്ങുമ്പോള്‍ തക്ബീര്‍ മുഴക്കുക.
റുകൂഇല്‍ നിന്നും ഇഅ്തിദാലിലേക്കുയരുമ്പോള്‍ "സമിഅല്ലാഹുലിമന്‍ ഹമിദഹു" എന്നു പറയുക.
ഇഅ്തിദാലില്‍ റബ്ബനാലക്കല്‍ ഹംദു അവസാനം വരെ പറയുക.
റുകൂഇലും സുജൂദിലും നിശ്ചിത തസ്ബീഹുകള്‍ ചൊല്ലുക.
സുജൂദുകളില്‍ നെറ്റിയോടു കൂടെ മൂക്കും നിലത്തു വെക്കുക.
സുജൂദിന്റെ ഇടയിലെ ഇരിപ്പില്‍"റബ്ബിഗ്ഫിര്‍ലീ" അവസാനം വരെ പറയുക.
ആദ്യ അത്തഹിയ്യാത്തിന് ഇഫ്തിറാശിന്റെ ഇരുത്തവും ഒടുവിലെ അത്തഹിയ്യാത്തില്‍ തവര്‍റുക്കിന്റെ ഇരുത്തവും ഇരിക്കുക.
അത്തഹിയ്യാത്തുകളില്‍ ഇടതു കൈവിരലുകള്‍ പരത്തുകയും വലതു കയ്യിലെ ചൂണ്ടുവിരല്‍ ഒഴികെയുള്ളവ കൂട്ടിപിടിക്കുകയും കാല്‍മുട്ടോടടുത്ത് തുടകളില്‍ ആ കൈകള്‍ വെക്കുക. "ഇല്ലല്ലാഹു" എന്ന് എത്തുമ്പോള്‍ വലതു ചൂണ്ടുവിരല്‍ ഉയര്‍ത്തുക,ഒടുവിലെ അത്തഹിയ്യാത്തില്‍ ചില പ്രത്യേക
ദുആകള്‍ ചേര്‍ക്കുക.
രണ്ടാം പ്രാവശ്യം സലാം വീട്ടുക,
സലാമുകളില്‍ "വറഹ്മത്തുല്ലാ" എന്നുകൂടി ചേര്‍ക്കുക,
ആദ്യസലാമില്‍ വലതു ഭാഗത്തേക്കും രണ്ടാമത്തേതില്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കുക,
ഭക്തിയും ഉന്മേഷവും ഉള്ളവനായി നിസ്കാരത്തില്‍ പ്രവേശിക്കുക,
ഓതുമ്പോള്‍ അതിന്റെ അര്‍ത്ഥത്തെക്കുറിച്ചു ചിന്തിക്കുക,
സുജൂദ് ചെയ്യുന്ന സ്ഥലത്തേക്കു മാത്രം നോക്കുക,
ചുമരിനോ തൂണിനോ മറ്റോ അഭിമുഖമായി നില്‍ക്കുക,
അതല്ലെങ്കില്‍ മുന്നില്‍ മുസല്ല (വിരിപ്പ്) വിരിക്കുക.
റുകൂഇനു മുമ്പ് സുജൂദ് ചെയ്താല്‍ നിസ്കാരം ശരിയാവുകയില്ല.
ഒടുവിലത്തെ അത്തഹിയ്യാത്തില്‍ തവര്‍റുക്കിന്റെ ഇരുത്തം ഇരിക്കണം. ഇടതു നിതംബം ഭൂമിയിലൂന്നി വലതു കാലിന്റെ ഉള്ളിലൂടെ ഇടതുകാല്‍ പാദം കോര്‍ത്തു ഇരിക്കുന്നതിന് തവര്‍ റുക്കിന്റെ ഇരുത്തം എന്നു പറയുന്നു.
ഇടതു പാദം പരത്തിയിട്ട് അതിന്മേല്‍ ഇരിക്കുകയും വലതുകാല്‍ പാദം നാട്ടുകയും ചെയ്യുന്നതിനു ഇഫ്തിറാശിന്റെ ഇരുത്തമെന്നു പറയുന്നു.
അബ്ആള് സുന്നത്തുകള്‍
അദ്യത്തെ അത്തഹിയ്യാത്ത് ഓതല്‍,
അതിനുശേഷം നബി(സ)യുടെ മേല്‍ സ്വലാത്തു ചൊല്ലല്‍,
ഇവ രണ്ടിനും വേണ്ടി ഇരിക്കല്‍,
ഒടുവിലെ അത്തഹിയ്യാത്തില്‍ നബി(അ)യുടെ കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലല്‍,
സുബ്ഹിയിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്ര്‍ നിസ്കാരത്തിലും ഖുനൂത്ത് ഓതല്‍,
ഖുനൂത്തിനുശേഷം നബി(സ)യുടെ മേല്‍ സ്വാലാത്ത് ചൊല്ലല്‍ എന്നിവയാണ് അബ്ആള് സുന്നത്തുകള്‍.
ഇതില്‍ നിന്നു ഏതെങ്കിലുമൊന്ന് ഒഴിവായി പോയാല്‍ സലാം വീട്ടുന്നതിനു തൊട്ടുമുമ്പായി രണ്ട് സുജൂദ് ചെയ്താല്‍ മതി. ഈ സുജൂദിനാണ് സഹ്വിന്റെ (മറവിയുടെ) സുജൂദ് എന്നു പറയുന്നത്.
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®