Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
വുദൂഅ് (അംഗസ്‌നാനം)
ശുദ്ധീകരണം

നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം.
വുദുഅഃ ന്റെ രൂപം


(1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.

(2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക.

(3)മൂന്നു പ്രാവശ്യം മൂക്കില്‍ വെളളം കയറ്റി ചീറ്റുക.

(4)മുഖം നെറ്റിയുടെ മുകള്‍ ഭാഗം വരെയും ഒരു ചെവിക്കുന്നി മുതല്‍ മറ്റെ ചെവിക്കുന്നി വരെയുള്ള ഭാഗം – മൂന്നു പ്രാവശ്യം കഴുകുക.

(5)മുട്ടുള്‍പ്പടെ വലതു കൈയും ഇടതുകൈയും മൂന്നു പ്രാവശ്യം കഴുകുക.

(6)തലമുടി മുഴുവനായി തടവുക.

(7)ചൂണ്ടു വിരലുകള്‍ കൊണ്ട് ചെവിയുടെ ഉള്‍ഭാഗവും തള്ളവിരലുകള്‍ കൊണ്ട് പുറംഭാഗവും തടവുക (കൈ നനഞ്ഞിരിക്കണം).

(8)വലതുകാലും ഇടതുകാലും കണങ്കാല്‍ വരെ മൂന്നു പ്രാവശ്യം കഴുകുക. കൈകാലുകള്‍ കഴുകുമ്പോള്‍ വലത്തേതിനു മുന്‍ഗണന കൊടുക്കണം. ഈ ക്രമം പാലിച്ച് ചെയ്താല്‍ വുദു പൂര്‍ത്തിയി. നമസ്‌കാരം തീരുന്നതുവരെ വുസുമുറിയാതെ നോക്കണം.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നമസ്‌കാരത്തിനൊരുങ്ങിയാല്‍, മുഖങ്ങളും, മുട്ടുവരെ കൈകളും കഴുകേണ്ടതാകുന്നു. ശിരസ്സുകള്‍ കൈകൊണ്ട് തടവുകയും വേണം. ഞെരിയാണിവരെ കാലുകളും കഴുകേണ്ടതാകുന്നു.’ (അല്‍മാഇദ – 6)


മലം, മൂത്രം, കീഴ് വായു എന്നിവയുടെ വിസര്‍ജ്ജനം, ശരീരത്തില്‍ നിന്നു രക്തമോ ചലമോ മറ്റോ ഒലിക്കുക, ഛര്‍ദ്ദി, ഉറക്കം, സംഭോഗം, ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കുക, മരുന്നോ ലഹരിയോ കാരണം ബോധം നഷ്ടപ്പെടുകയോ മുതലായവ സംഭവിച്ചാല്‍ വുദു മുറിയും.
വുളുവിന്റെ ശർത്തുകൾ
വുളൂഇന്റെ ശര്‍ത്വുകള്‍കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.ശര്‍ത്വുകള്‍ അഞ്ചാണ്.


1. ശുദ്ധജലം മറ്റുവിശേഷണങ്ങളൊന്നും ഇല്ലാതെ വെള്ളം എന്ന് പറയാവുന്നതാണിത്.

2. കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക

3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയങ്ങളില്‍ ഇല്ലാതിരിക്കുക.

4. കഴുകുന്ന അവയവത്തിനും വെള്ളത്തിനും ഇടയില്‍ മറ ഒന്നും ഇല്ലാതിരിക്കുക. അപ്പോള്‍ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, മഷി, മൈലാഞ്ചി പോലുള്ള തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്.

5. അനിയന്ത്രിത മൂത്രം പോക്ക്, ഇസ്തിഹാളത്ത് രോഗമുളളവരായ സ്ഥിരാശുദ്ധിക്കാരന്‍ സമയം ആയശേഷം ആക്കുക.
വുളുവിന്റെ ഫർളുകൾ
വുളുവിന്റെ ഫര്‍ളുകള്‍ഫര്‍ളുകള്‍ എന്നത് ആ കര്‍മത്തിന്റെ ഭാഗവും അനിവാര്യമായതും ആണ്. വുളുവിന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്


1. നിയ്യത്ത്വുളുഅ് ചെയ്യുന്നു, വുളുഇന്റെ ഫര്‍ള് വീട്ടുന്നു അശുദ്ധി ഉയര്‍ത്തുന്നു അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു. നിസ്‌കാരത്തിനു വേണ്ടി ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം .നിയ്യത്ത് എന്നാല്‍ മുഖം കവുകാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നിയ്യത്ത് ചെയ്യണം കഴുകിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അതിനു മുമ്പുള്ള ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.മുന്‍കൈ, വായ എന്നിവ കഴുകുമ്പോഴും മൂക്കില്‍ വെള്ളം കയറ്റി പിഴിയുമ്പോഴും വുളുഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നു എന്നു കരുതുക .പിന്നെ മുഖം കഴുകുമ്പോള്‍ വുളുഇന്റെ ഫര്‍ളിനെ വീട്ടുന്നു എന്നും കരുതുക.

2. മുഖത്തിന്റെ ബാഹ്യ ഭാഗം മുഴുവന്‍ കഴുകല്‍സാദാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരു ചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയിലുമാണ് മുഖ പരിധി . താടിയെല്ല് പൂര്‍ണ്ണമായും മുഖത്തിലുള്‍പ്പെടുംകൃതാവ് ,താടി രോമങ്ങള്‍ മീശ ഇമ പുരികം കീഴ് ചുണ്ടിനും താടിക്കും ഇടയിലെ മുടി കവിള്‍ താടി തുടങ്ങിയവയും കഴുകല്‍ നിര്‍ബന്ധമാണ്..

3. രണ്ടു കൈയും മുട്ടുള്‍പ്പെടെ കഴുകല്‍ മുന്‍കൈയും കണങ്കയ്യും ഉള്‍പ്പെടെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്.4. തലയില്‍ നിന്ന് അല്പം തടവല്‍തലയുടെ പരിധിയില്‍പ്പെട്ട ചര്‍മ്മമോ മുടിയോ അല്‍പം തടവിയാല്‍ തന്നെ വുളുഅ് സാധുവാകും

5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍ എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാല്‍ കഴുകലിനു പകരം പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ഖുഫ്വ തടവലുമാകാം

6. ക്രമം പാലിക്കല്‍മുഖം കവുകിയ ശേഷം കൈകള്‍ പിന്നെ തല കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്നാണ് നിര്‍ബന്ധം . വുളു ഇല്ലാത്ത ഒരാള്‍ നിയ്യത്തോടു കൂടി വെള്ളത്തില്‍ മുങ്ങിയാല്‍ അവന് വുളു ലഭിക്കും. വുളുവിന് നിയ്യത്ത് ച്‌യ്ത ശേഷം വെള്ളം കോരിയൊഴിക്കുകയാണെങ്കില്‍ അവിടെ ശരിയായ ക്രമം പാലിക്കണം.
വുളുവിന്റെ സുന്നത്തുകൾ
വുളൂഇന്റെ മര്യാദകളില്‍ പെടുന്നതാണ് അതിന്റെ സുന്നത്തുകള്‍ പാലിക്കുക എന്നത്. ആദ്യമായി വുളൂഇന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലുക. രണ്ട് മുന്‍കൈ കഴുകലാണ് വുളൂഇന്റെ സുന്നത്ത്. ശേഷം ഉരമുള്ള വസ്തുകൊണ്ടുള്ള ദന്ത ശുചീകരണം നടത്തണം. എന്നാല്‍ പല്ല് തേക്കുന്നതിന് മുമ്പ് പല്ലിടകുത്തി വൃത്തിയാക്കല്‍ സുന്നത്തുണ്ട്. ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യല്‍ നോമ്പുകാരന് കറാഹത്താണ്. മിസ്‌വാക്ക് കഴിഞ്ഞ ഉടനെ വായകഴുകുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റലും സുന്നത്തുണ്ട്. എന്നാല്‍ വെള്ളം വായിലിട്ട് കുലുക്കി തുപ്പിക്കളയലും അടിസ്ഥാന സുന്നത്തിന് അനിവാര്യമല്ലെങ്കിലും അപ്രകാരം ചെയ്യല്‍ സുന്നത്തുണ്ട്. ഇവ ഓരോന്നും മൂന്ന് കോരല്‍ വെള്ളംകൊണ്ടായിരിക്കണം. മാത്രവുമല്ല ഓരോ കോരല്‍കൊണ്ടും ആദ്യം വായിലം പിന്നെ മൂക്കിലും വെള്ളം എത്തിക്കുക. അതുപോലെതതന്നെ തലതടവുന്ന സമയത്ത് തലമുഴുവന്‍ തടവല്‍ സുന്നത്താണ്. എന്നാല്‍ തല അല്‍പമേ തടവുന്നുള്ളൂവെങ്കില്‍ അത് മൂര്‍ത്താവിലായിരിക്കുന്നതാണ് സുന്നത്ത്. പൂര്‍ണ്ണമായി തടവുന്നതിന്റെ രൂപം ഇങ്ങനെയാണ്. ചൂണ്ടുവിരല്‍ അല്‍പം ചേര്‍ത്ത് കൈകള്‍ തലയുടെ മുന്‍ഭാഗത്ത് വെക്കുക. പെരുവിരലുകള്‍ ഇരുവശത്തെയും ചെന്നിയില്‍ വെക്കുക. പിന്നീട് ചൂണ്ടുവിരലുകള്‍ തള്ളവിരലുകളൊഴിച്ചുള്ള വിരലുകളോടുകൂടി പിരടിയിലേക്ക് നീക്കുക. ശേഷം തിരിച്ച് പഴയ സ്ഥാനത്തേക്ക് തന്നെ മടക്കുക.
ചെവികള്‍ തടവലാണ് വുളൂഇന്റെ മറ്റൊരു സുന്നത്ത്. ചെവികള്‍ ഇരുപുറവും ചെവിക്കുഴികളും തടവണം.
വുളൂഇല്‍ അവയവങ്ങള്‍ തേച്ചുകഴുകണം.
തിങ്ങിയതാടി വിരല്‍ കോര്‍ത്തു കഴുകലും വലതുകൈവിരലുകള്‍ വിടര്‍ത്തി താഴ്ഭാഗത്തുനിന്ന് കഴുകലും അതിനായി പ്രത്യേകം വെള്ളമെടുക്കലും ശ്രേഷ്ഠമാണ്. കൈകഴുകുന്ന സമയത്ത് കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഇടയകത്തി കഴുകലും ഏതെങ്കിലും വിധത്തില്‍ കാല്‍വിരലുകള്‍ ഇടയകത്തി കഴുകലും സുന്നത്താണ്.
ഇടതുകയ്യിന്റെ ചെറുവിരല്‍കൊണ്ട് വലതുകാലിന്റെ ചെറുവിരല്‍ മുതല്‍ അടിഭാഗത്തിലൂടെ ക്രമത്തില്‍ ഇടയകത്തി വന്ന് ഇടതുകാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കലാണ് ഇതിന്റെ ഏറ്റവും നല്ല രൂപം.
ഇതുപോലെ വുളൂഅ് ചെയ്യുന്ന വ്യക്തി മുഖവും കൈകാലുകളും കുറച്ചേറെ കയറ്റിക്കഴുകണം. സുന്നത്താണ്.
മുഖം കഴുമ്പോള്‍ മുന്‍ഭാഗം, ചെവികള്‍, കഴുത്തിന്റെ പാര്‍ശ്വങ്ങള്‍ എന്നിവ കഴുകുക.
കൈകഴുകുമ്പോള്‍ മേല്‍ കൈയില്‍ നിന്നല്‍പഭാഗവും കാലിന്റെ കൂടെ കണങ്കാലിന്റെ ഭാഗവും കഴുകുക.
വുളൂഇന്റെ ഓരോ ഘട്ടത്തിലുള്ള കഴുകല്‍, തടവല്‍, തേച്ചുകഴുകല്‍, ഇടയകറ്റല്‍, മിസ്‌വാക്ക് ചെയ്യല്‍, ബിസ്മി, ദിക്‌റ് എല്ലാം മൂന്ന് പ്രാവശ്യമാക്കലും സുന്നത്തുണ്ട്. മത്രവുമല്ല വലതുഭാഗത്തിന് മുന്‍ഗണന നല്‍കണം.
മുഖം കഴുകുമ്പോള്‍ മുന്‍ഭാഗത്തുനിന്നും കൈകാലുകള്‍ അഗ്രഭാഗത്തുനിന്നും തുടങ്ങലാണ് സുന്നത്ത്.
മുഖം കഴുകാന്‍ ഇരുകൈകളും ചേര്‍ത്ത് വെള്ളമെടുക്കുക.
കോരിയെടുക്കുകയാണെങ്കില്‍ പാത്രം വലതും ചെരിച്ചെടുക്കുകയാണെങ്കില്‍ ഇടതും വശങ്ങളില്‍ വെക്കുക.
കാല്‍ മടമ്പുകളും കടക്കണ്ണും പീളക്കുഴിയും സൂക്ഷിച്ചുകഴുകുക.
വുളൂഅ് കഴിയുന്നതുവരെ ഖിബ്‌ലക്ക് അഭിമുഖമാവുക. ദിക്‌റല്ലാത്ത ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക.
എന്നിവയും സുന്നത്തുണ്ട്. മാത്രമല്ല വുളൂഇന് ശേഷം അകാരണമായി വുളൂഇന്റെ വെള്ളം തുടച്ചുകളയാതിരിക്കണം.
വുളൂഅ് കഴിഞ്ഞ് രണ്ട് ശഹാദത്ത് ചൊല്ലണം. സുന്നത്താണ്. ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് ഇരുകകളും കണ്ണുകളും ആകാശത്തേക്ക് ഉയര്‍ത്തിചൊല്ലണം.പിന്നെ നബി(സ്വ)യുടെയും കുടുംബത്തിന്റെയും മേല്‍ സ്വലാത്ത് സലാം ചൊല്ലിയ ശേഷം ഖിബ് ലക്ക് അഭിമുഖമായിത്തന്നെ കണ്ണും കയ്യും ഉയര്‍ത്താതെതന്നെ * സൂറത്ത് മൂന്ന് പ്രാവശ്യം ഓതലും സുന്നത്തുണ്ട്. മാത്രമല്ല എല്ലാ അവയവങ്ങള്‍ കഴുകുമ്പോഴും*****എന്നും ചൊല്ലല്‍ സുന്നത്തുണ്ട്.
വുളൂഇന് ശേഷം ശേഷിക്കുന്ന വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ചാല്‍ രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇപ്രകാരം കുടിക്കല്‍ സുന്നത്തുണ്ട്.
വുളൂഇന് ശേഷമുളള രണ്ട് റക്അത്ത് നിസ്‌കരിക്കം
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®